Top

സുരക്ഷ അത്ര പോര; മോഡല്‍ എക്‌സ് തിരിച്ച് വിളിച്ച് ടെസ്ല

എസ്‌യുവി യാത്രക്കാര്‍ക്ക് മതിയായ സുരക്ഷ ലഭിക്കുന്ന തരത്തില്‍ നിര്‍മ്മാണത്തില്‍ ഗുണമേന്മയില്ല എന്നതാണ് വിലയിരുത്തൽ

3 May 2022 8:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുരക്ഷ അത്ര പോര; മോഡല്‍ എക്‌സ് തിരിച്ച് വിളിച്ച് ടെസ്ല
X

അമേരിക്കയിലെ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്ല 2022 മോഡല്‍ എക്‌സ് തിരിച്ച് വിളിയ്ക്കുന്നു. എസ്‌യുവി യാത്രക്കാര്‍ക്ക് മതിയായ സുരക്ഷ ലഭിക്കുന്ന തരത്തില്‍ നിര്‍മ്മാണത്തില്‍ ഗുണമേന്മയില്ലെന്ന വിലയിരുത്തലാണ് നീക്കത്തിന് പിന്നില്‍. (യുഎസ്), ഫെഡറൽ മോട്ടോർ വെഹിക്കിൾ സേഫ്റ്റി സ്റ്റാൻഡേർഡ്സിൻ്റെ കണ്ടെത്തലിന് പിന്നാലെയാണ് തീരുമാനം.

മോഡല്‍ എക്‌സിന്റെ രണ്ടാം നിര സീറ്റില്‍ സുരക്ഷ ഉറപ്പാക്കുന്നതും വാഹനത്തിന്റെ ബോഡി ഘടനയ്ക്ക് കൂടുതല്‍ ബലം നല്‍കുന്നതുമായി സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നാണ് വിലയിരുത്തല്‍. ഇത്തരം സംവിധാനങ്ങളുടെ അഭാവം അപകട സമയത്ത് പിന്‍സീറ്റിലെ യാത്രക്കാരുടെ ജീവന് ഭീഷണിയാവാനും സാധ്യത ഏറെയാണ്.

ടെസ്ലയുടെ മുന്‍ ഡിസൈന്‍ സവിശേഷതകള്‍ ഉപയോഗിച്ചാണ് പ്രീപ്രൊഡക്ഷന്‍ ട്രയല്‍ യൂണിറ്റ് ആയിരുന്ന മോഡല്‍ നിര്‍മ്മിച്ചത്. എഫ്എംവിഎസ്എസ് 207, എഫ്എംവിഎസ്എസ് 210 എന്നിവയുടെ മാനദണ്ഡങ്ങള്‍ ട്രയല്‍ വാഹനങ്ങളില്‍ പാലിക്കാത്തതാണ് സുരക്ഷ വീഴ്ച്ചക്ക് കാരണമെന്ന് ടെസ്‌ല കണ്ടെത്തിയിരുന്നു.മാർച്ച് 31ന് ഈ മോഡൽ ഉപഭോ​ക്താക്കളുടെ പക്കൽ എത്തിയിരുന്നു. നിർമ്മാണത്തിലെ അപാകതകൾ മൂലം ഏപ്രിൽ ആറിനായിരുന്നു വാഹനങ്ങൾ തിരിച്ചിവിളിച്ചത്.

ടെസ്‌ലയുടെ 48,000 മോഡല്‍ 3 പെര്‍ഫോമന്‍സ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായി മറ്റൊരു റിപ്പോര്‍ട്ട് കൂടിയണ്ട്.2018 മുതല്‍ 2022 വരെയുള്ള മോഡല്‍ വര്‍ഷങ്ങളിലെ വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. സ്പീഡ് ഡിസ്‌പ്ലേ പ്രശ്‌നമാണ് യുഎസ് വിപണയില്‍ കമ്പനി വിറ്റ വാഹനഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ ഡ്രൈവ് എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

STORY HIGHLIGHTS: Tesla Recalls Just One Model X Over Poor Body Structure

Next Story