Top

വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്; 1.5 മുതല്‍ 2.5 ശതമാനം വരെ വില വര്‍ധിക്കും

30 Jun 2022 9:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്; 1.5 മുതല്‍ 2.5 ശതമാനം വരെ വില വര്‍ധിക്കും
X

കൊച്ചി: ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹന ശ്രേണിയുടെ വില വര്‍ധിപ്പിക്കും. ജൂലൈ ഒന്നു മുതലായിരിക്കും വില വര്‍ധന പ്രാബല്യത്തില്‍ വരിക. വ്യക്തിഗത മോഡലുകളുടേയും വേരിയന്റെുകളുടേയും അടിസ്ഥാനത്തില്‍ 1.5 മുതല്‍ 2.5 ശതമാനം വരെ വില വര്‍ദ്ധിക്കും. നിര്‍മ്മാണച്ചെലവിലുണ്ടായ മൊത്തത്തിലുള്ള വര്‍ധനവിനെ തുടര്‍ന്നാണ് കുറഞ്ഞ തോതില്‍ വില വര്‍ധിപ്പിക്കുന്നത് എന്നാണ് ടാറ്റ അറിയിച്ചത്. അതേസമയം നിര്‍മ്മാണച്ചെലവിലുണ്ടായ വര്‍ധനയുടെ ഗണ്യമായ ഭാഗവും വഹിക്കാനുളള നടപടികള്‍ കമ്പനി സ്വീകരിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളില്‍ രണ്ടാമത്തെ മികച്ച വാഹന നിര്‍മ്മതാവായി ടാറ്റ മോട്ടോഴ്‌സ് മാറി. 2022 മെയ്് മാസത്തിലാണ് ഹ്യുണ്ടായിയെ പിന്തള്ളിയുളള ഈ നേട്ടം. കഴിഞ്ഞ ആറ് മാസത്തിനിടെ ടാറ്റ മോട്ടോഴ്‌സ് രണ്ടാം തവണയാണ് രണ്ടാം റാങ്ക് നേടിയത്.

വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്‌സ് 2022 മെയ് മാസത്തില്‍ 43,340 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇത് 15,180 യൂണിറ്റ് ആയിരിന്നു. മുന്‍ വര്‍ഷ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 186 ശതമാനം വളര്‍ച്ച കമ്പനി രേഖപ്പെടുത്തി. നെക്‌സോണ്‍ 14,614 യൂണിറ്റുകളും പഞ്ച് 10,241 യൂണിറ്റുകളും ആള്‍ട്രോസ് 4,913 യൂണിറ്റുകളുമാണ് കമ്പനി വിറ്റഴിച്ചത്.

Story Highlught: Tata Motors will increase the price of vehicles; The price will increase by 1.5 to 2.5 percent

Next Story