Top

ഇന്ത്യൻ മണ്ണിൽ കാലുകുത്തി സ്‌കോഡ കുഷാഖ് മോണ്ടെ കാർലോ; വില 15.99 ലക്ഷം

പുതിയ സ്‌കോഡ കുഷാക്ക് മോണ്ടെ കാർലോ എഡിഷൻ 15.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്

10 May 2022 6:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യൻ മണ്ണിൽ കാലുകുത്തി സ്‌കോഡ കുഷാഖ് മോണ്ടെ കാർലോ; വില 15.99 ലക്ഷം
X

ചെക്ക് ഓട്ടോമൊബെെൽ നിർമ്മാതാക്കളായ സ്കോഡയുടെ പുതിയ മോഡലായ കുഷാക്ക് മോണ്ടെ കാർലോ രാജ്യത്ത് അവതരിപ്പിച്ചു. 15.99 ലക്ഷം രൂപ മുതൽ 19.49 ലക്ഷം വരെയാണ് വില. എതിരാളികളേക്കാൾ 70,000 രൂപ അധികമാണ്. അതേസമയം, 9.9 ലക്ഷം മുതൽ 18.79 ലക്ഷം വരെയാണ് സ്‌കോഡ കുഷാഖിൻ്റെ എക്‌സ്‌ഷോറൂം വില

കുഷാക്കിന്റെ മോണ്ടെ കാർലോ എഡിഷൻ എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് സ്റ്റൈൽ ട്രിം അടിസ്ഥാനമാക്കിയുള്ളതാണ്. 1.0-ലിറ്റർ റ്റിഎസ്ഐ, 1.5-ലിറ്റർ റ്റിഎസ്ഐ, എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ഇത് ലഭ്യമാണ്. എസ്‌യുവിയുടെ സ്റ്റാൻഡേർഡ് പതിപ്പുകളെ അപേക്ഷിച്ച് പുതിയ എഡിഷന് കോസ്‌മെറ്റിക് അപ്‌ഡേറ്റുകളും ചില പുതിയ സവിശേഷതകളും ഇതിലുൾപ്പെടുന്നു.

ഡിസൈനിന്റെ കാര്യത്തിൽ, കറുത്ത നിറത്തിലുള്ള ഗ്രിൽ, റൂഫ്, റിയർ വ്യൂ മിററുകൾ എന്നിവയുൾപ്പെടെ സ്‌പോർട്ടി ബ്ലാക്ഡ്-ഔട്ട് ഇതിൽ ലഭ്യമാണ്. എസ്‌യുവിക്ക് ഫ്രണ്ട് ഫെൻഡറുകളിൽ 'മോണ്ടെ കാർലോ' ബാഡ്‌ജിംഗും പഴയ ഒക്ടാവിയ ആർഎസ്245 ന് സമാനമായി കാണപ്പെടുന്ന പുതിയ 17 ഇഞ്ച് അലോയ് വീലുകളും ഉണ്ട്. ടോർണാഡോ റെഡ്, കാൻഡി വൈറ്റ് നിറങ്ങളാണ് നിലവിൽ പുതിയ എഡിഷനുള്ളത് എന്നാൽ കോൺട്രാസ്റ്റിംഗ് ഡ്യുവൽ-ടോൺ ബ്ലാക്ക് റൂഫ് കുഷാക്ക് മോണ്ടെ കാർലോയ്ക്ക് കൂടുതൽ ആകർഷണം നൽകുന്നു.

സ്‌പോർട്ടി റെഡ് ഇൻസേർട്ടുകളുള്ള ഒരു കറുത്ത കാബിൻ വാഹനത്തിനുള്ളിൽ ഘടിപ്പിച്ചിട്ടുണ്ട്. 8.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലും ഇത് ലഭ്യമാണ്. 113 എച്ച്പി 1.0 ലിറ്റർ ടിഎസ്ഐയും 148 എച്ച്പി 1.5 ലിറ്റർ ടിഎസ്ഐ മോട്ടോറും, രണ്ട് എഞ്ചിനിലും സ്റ്റാൻഡേർഡ് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് എന്നിവയാണ് പവർട്രെയിൻ ഫീച്ചറുകൾ.

കുഷാക്ക് ശ്രേണിയിൽ സ്കോഡ മറ്റൊരു പുതിയ വേരിയന്റ് കൂടി ചേർത്തതായി റിപ്പോര്‍ട്ടുണ്ട്. ആക്റ്റീവ് പീസ് എന്നാണ് പുതിയ വേരിയന്റിൻ്റെ പേര്. ആക്റ്റീവ് പീസിന് നിലവിലെ ആക്റ്റീവ് വേരിയന്റിനേക്കാൾ ഒരു ലക്ഷം രൂപ രൂപ കുറവാണ്. ആഫ്റ്റർ മാർക്കറ്റ് മ്യൂസിക് സിസ്റ്റം ഘടിപ്പിച്ചുകൊണ്ട് ഉപയോഗിക്കാവുന്ന സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ നിയന്ത്രണങ്ങളും 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ച 1-ലിറ്റർ TSI എഞ്ചിനുമായാണ് ഈ വേരിയന്റിൻ്റെ പ്രധാന സവിശേഷത.

STORY HIGHLIGHTS: Skoda Kushaq Monte Carlo Edition Launched At 15.99 lakhs

Next Story