Top

റാേയൽ എൻഫീൽഡ് ഇനി കെെകാേർക്കുന്നു ആൽപിൻസ്റ്റാർസുമായി

ഇന്ത്യയിലെ റാേയൽ എൻഫീൽഡ് ഉപഭോ​ഗ്ത്താക്കൾക്ക് മികച്ച സവാരി നടത്താൻ ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കാനാണ് ഇരു ബ്രാൻഡുകളുടെയും പങ്കാളിത്തം

3 May 2022 4:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റാേയൽ എൻഫീൽഡ് ഇനി കെെകാേർക്കുന്നു ആൽപിൻസ്റ്റാർസുമായി
X

ഇന്ത്യൻ ബഹുരാഷ്ട്ര മാേട്ടോർ വാഹന കമ്പനിയായ റാേയൽ എൻഫീൽഡ് ഇറ്റാലിയൻ റെഡിം​ഗ് ​ഗിയർ ​ബ്രാന്റായ ആൽപിൻസ്റ്റാർസുമായി ഒന്നിക്കുന്നു.ലോക പ്രശസ്‍ത റൈഡിംങ് ആക്സസറീസ് നിർമ്മാതാക്കളാണ് ആൽപിൻസ്റ്റാർസ്.

1963 ൽ ഇറ്റലിയിലെ അസോളോയിൽ സ്ഥാപിതമായ റേസിംങ് ഉത്പന്ന നിർമ്മാതാക്കളാണ് ആൽപിൻസ്റ്റാർസ്. റൈഡർമാരുടെ സുരക്ഷയ്ക്കായി രൂപകൽപ്പന ചെയ്‍ത റൈഡിംങ് ആക്സസറീസാണ് ആൽപിൻസ്റ്റാർസ് നിർമ്മിക്കുന്നത്.ലോകപ്രശസ്‍ത റേസിംങ്ങ് താരങ്ങൾ ഉപയോഗിക്കുന്നത് ആൽപിൻസ്റ്റാർസ് ഉൽപ്പന്നങ്ങളാണ്. സുരക്ഷാ മാനദണ്ഡങ്ങളലെല്ലാം പാലിച്ചാണ് ഉൽപ്പന്നങ്ങളുടെ നിർമ്മിതി.

ഇന്ത്യയിലെ റാേയൽ എൻഫീൽഡ് ഉപഭോ​ഗ്ത്താക്കൾക്ക് മികച്ച സവാരി നടത്താൻ ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കാനാണ് ഇരു ബ്രാൻഡുകളുടെയും പങ്കാളിത്തം എന്നതാണ് റാേയൽ എൻഫീൽഡിൻ്റെ പ്രസ്താവന.

റോയൽ എൻഫീഡിന്റെ ലോഗോയും ആൽപിൻസ്റ്റാർസ് ലോഗോയുമാണ് ഉത്പന്നങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നത് 'റോയൽ എൻഫീൽഡ് എക്‌സ് ആൽപിൻസ്റ്റാർസ് എന്നാണ് ബ്രാൻഡ് നെയിം.രാജ്യത്തുടനീളമുള്ള റോയൽഎൻഫീൽഡ് സ്റ്റോറുകൾ, ആമസോൺ, റോയൽ എൻഫീൽഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയിലൂടെയാണ് വിൽപ്പന. 5,200 രൂപ മുതൽ 18,900 രൂപ വരെ വിവിധ വിഭാ​ഗങ്ങളിലായി ആൽപിൻസ്റ്റാർസിൻ്റെ ഉത്പന്നങ്ങൾ ഇന്ത്യയിൽ ലഭ്യമാകും.

STORY HIGHLIGHTS :Royal Enfield Join Hands With Italian Riding Brand Alpinestars

Next Story