Top

റോള്‍സ് റോയ്‌സ് ഫാന്റത്തിന് ഫേസ് ലിഫ്റ്റ്; അള്‍ട്രാ ലക്ഷ്വറിയുമായി എട്ടാം തലമുറയുടെ വരവ്

തലപ്പൊക്കം വർധിപ്പിച്ചത് മാത്രമല്ല ബ്രാൻഡിന്റെ മാത്രം അഹങ്കാരമായ മുൻവശത്തെ ​ഗ്രില്ലിലും ബോണറ്റ് ഓർണമെന്റിനും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്

13 May 2022 6:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റോള്‍സ് റോയ്‌സ് ഫാന്റത്തിന് ഫേസ് ലിഫ്റ്റ്; അള്‍ട്രാ ലക്ഷ്വറിയുമായി എട്ടാം തലമുറയുടെ വരവ്
X

സാങ്കേതിക വിദ്യയിലും സൗകര്യങ്ങളിലും അഴിച്ചുപണിയുമായി റോൾസ് റോയ്സ് ഫാന്റം. ആഢംഭര സെഡാനിൽ ഉൾപ്പെടുന്ന ഫാന്റം സീരീസ് 2 എന്ന പുതുക്കിയ പതിപ്പിന് പുറംമോടിയിലും, ഫീച്ചറുകളിലും തുടങ്ങി ചക്രങ്ങളിൽ വരെ പുതുമ കാണാം. തലപ്പൊക്കം വർധിപ്പിച്ചത് മാത്രമല്ല ബ്രാൻഡിന്റെ മാത്രം അഹങ്കാരമായ മുൻവശത്തെ ​ഗ്രില്ലിലും ബോണറ്റ് ഓർണമെന്റിനും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.


മുൻ പതിപ്പുകളുടെ രൂപവും വലിപ്പവും തന്നെയാണ് ഫാന്റം സീരീസ് 2 ഉള്ളത്. മുൻവശത്തെ ​ഗ്രിൽ മുൻ മോഡലുകളെക്കാൾ വലിപ്പത്തിൽ കുറവാണ്. എന്നാലിത് ബോണറ്റിന്റെ മുകൾവശത്തെ കളറിനെ വേർതിരിച്ച് ഭം​ഗി വർധിപ്പിക്കുന്നുണ്ട്. ഹെഡ്ലാമ്പുകൾ മുൻപതിപ്പുകൾക്ക് സമാനമാണെങ്കിലും നക്ഷത്രത്തിളക്കം നൽകുന്ന ലേസർകട്ടുകളും വാഹനത്തിന്റെ പ്രൗഡി വർധിപ്പിക്കുന്നുണ്ട്. തൃകോണാകൃതിയുള്ള 7 സ്പോക് സ്റ്റീൽ വീൽ കമ്പനി വാഹനത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ റോൾസ് റോയ്സിന്റെ 1920കളിലെ വാഹനങ്ങളോട് രൂപസാദൃശ്യമുള്ള ഫുൾ ഡിസ്ക് വീലും ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള സാധ്യതകളുമുണ്ട്.



ഒറ്റനോട്ടത്തിൽ 2017ൽ അവതരിപ്പിച്ച ഫാന്റം 8 ന്റെ ഉൾവശം തന്നെയാണ് സീരീസ് 2 നുള്ളത്. എന്നാൽ അപ്ഹോൾസറിക്ക് ഭം​ഗി വർധിപ്പിക്കാൻ കുറച്ചധികം കറുത്ത കാൻവാസാണ് പതിപ്പ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ​കൂടുതൽ ​ഗ്രിപ്പിനായി സ്റ്റീറിം​ഗ് വീലിൽ കാര്യമായ മാറ്റവും കൊണ്ടുവന്നിട്ടുണ്ട്.

6.75 ലിറ്റർ ട്വിൻ ടർബോ വി 12 പെട്രോൾ എഞ്ചിനിലെത്തുന്ന ഫാന്റത്തിന് കണക്റ്റഡ് കാറുകളുടെ സവിശേഷതകൾക്കായി റോൾസ് റോയ്സ് കണക്റ്റഡ് സ്യൂട്ടും ലഭ്യമാക്കിയിട്ടുണ്ട്.

Story Highlights: Rolls Royce phantom lifted its face and ready to came as ultra luxurious

Next Story

Popular Stories