Top

ലോഞ്ചിന് മുന്നേ വിവരങ്ങൾ ചോർന്നു ; കിയയുടെ ഇലക്ട്രിക് വേരിയന്റിൽ കണ്ണുംനട്ട് വാഹന പ്രേമികൾ

അടുത്ത മാസങ്ങളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോഞ്ചിന് മുമ്പാണ് കിയയുടെ ബ്രോഷർ ചോർന്നത്

17 May 2022 5:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോഞ്ചിന് മുന്നേ വിവരങ്ങൾ ചോർന്നു ; കിയയുടെ ഇലക്ട്രിക് വേരിയന്റിൽ കണ്ണുംനട്ട് വാഹന പ്രേമികൾ
X

ഒരു പവർട്രെയിനിൽ രണ്ട് വേരിയന്റുകളിൽ ലഭ്യമാകുന്ന 2022 കിയ ഇവി6ന്‍റെ ബ്രോഷർ ചോർന്നതായി റിപ്പോര്‍ട്ട്. അടുത്ത മാസങ്ങളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോഞ്ചിന് മുമ്പാണ് കിയയുടെ ബ്രോഷർ ചോർന്നത്.

മണിക്കൂറിൽ 77.4 കിലോവാട്ട് ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ആണ് പുതിയ കിയ ഇവി6ന് ഉള്ളത്. ബാറ്ററി ആർഡബ്ല്യുഡി വേരിയൻറ് 225ബിഎച്ച്പിയും 350എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുമ്പോൾ, എഡബ്ല്യുഡി വേരിയൻറ് 345ബിഎച്ച്പിയും 605എൻഎം ടോർക്കും ഉൽപ്പാ​ദിപ്പിക്കുന്നു. അതിനാൽ തന്നെ ജിറ്റി ലൈൻ, ജിറ്റി ലൈൻ എഡബ്ലൂഡി എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ വാഹനം ലഭ്യമാകുന്നു.

ചാർജിംഗ് ഓപ്ഷനായി 50 കിലോവാട്ട് ഫാസ്റ്റ് ചാർജർ ലഭ്യമാകുന്നു. 73 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജിംഗ് വേഗത ലഭിക്കുന്ന തരത്തിലാണ് ബാറ്റരിയുടെ നിർമ്മിതി. 350 കിലോവാട്ട് ചാർജറിന് വെറും 18 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെബാറ്ററി ചാർജ് ഉയർത്താൻ കഴിയുന്നു. ബാറ്ററി ഫുൾ ചാർജ് ചെയ്താൽ 528 കിലോമീറ്റർ റേഞ്ചാണ് കിയക്കുള്ളത് .

4,695 എംഎം നീളവും, 1,890 എംഎം വീതിയും, 1,550 എംഎം ഉയരവും,2,900 എംഎം വീൽബേസുമാണ് പുതിയ കിയ ഇവി6 ൻ്റെ ആകർഷണം. മൂൺസ്‌കേപ്പ്, സ്‌നോ വൈറ്റ് പേൾ, റൺവേ റെഡ്, അറോറ ബ്ലാക്ക് പേൾ, യാച്ച് ബ്ലൂ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത നിറങ്ങളിലായാണ് കിയ ഇവി6 ലഭിക്കുന്നത്.

ജിടി ലൈൻ വേരിയന്റിൽ GL ലൈൻ ഡിസൈൻ ഘടകങ്ങൾ, 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ബോഡി-നിറമുള്ള ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, എൽഇഡി റിയർ ഫോഗ് ലൈറ്റുകൾ എന്നിവ ഘടിപ്പിച്ചിരിക്കുന്നു. പിൻ സ്‌പോയിലർ, യുവി കട്ട് ഗ്ലാസ്, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്രൈവർ സീറ്റിനുള്ള മെമ്മറി ഫംഗ്‌ഷനോടുകൂടിയ 10വേ പവർ-അഡ്‍ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഡ്രൈവ് മോഡുകൾ, വയർലെസ് ചാർജർ, ഇലക്ട്രിക് സൺറൂഫ്, പുഷ്-ബട്ടൺ സ്റ്റാർട്ട്, രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകൾ, ഓട്ടോ ഹോൾഡ് ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, റീജൻ ഫംഗ്‌ഷനുള്ള പാഡിൽ ഷിഫ്റ്ററുകൾ, കിയ കണക്ട, എഡിഎഎസ് സംവിധാനങ്ങൾ തുടങ്ങിയവയാണ് പുതിയ വേരിയൻ്റെ ഫീച്ചറുകൾ.

ഓഗ്‌മെന്റഡ് എച്ച് യു ഡി, പവർഡ് ടെയിൽ-ഗേറ്റ്, ഓട്ടോമാറ്റിക് ഡോർ ഹാൻഡിലുകൾ, മെറിഡിയൻ സോഴ്‌സ്‍ഡ് 14 സ്പീക്കർ മ്യൂസിക് സിസ്റ്റം, എട്ട് എയർബാഗുകൾ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, എബിഎസ്, ഇബിഡി, ഇഎസ്‌സി, എച്ച്എസി, എംസിബിഎ, ബിഎഎസ്, വിഎസ്എം, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളോടെയാണ് കിയ ഇവി6 എഡബ്ലൂ വേരിയന്റ് എത്തുന്നത്.

STORY HIGHLIGHTS: New Kia EV6 Specs And Features Leaked Ahead Of Launch

Next Story

Popular Stories