മെർസിഡസ് ബെൻസ് സിൽവർ ആരോ 300 എസ്എൽആർ; വിപണിയിൽ വിറ്റഴിച്ച ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാർ
എതിരാളികളെ വൻ മാർജിനിൽ പിന്തള്ളിയാണ് ഏറ്റവും ചിലവേറിയ കാറായി സിൽവർ ആരോ 300 എസ്എൽആർ വിറ്റഴിച്ചത്
16 May 2022 6:27 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാർ എന്ന ബഹുമതി ജർമ്മൻ കാർ നിർമ്മാതാതാക്കളായ മെർസിഡസ് ബെൻസിന്. വിപണിയിൽ വിറ്റഴിച്ച ഏറ്റവും വില കൂടിയ കാർ എന്ന നേട്ടമാണ് മെർസിഡസ് ബെൻസ് സ്വന്തമാക്കിയത്. മെർസിഡസ് ബെൻസ് സിൽവർ ആരോ 300 എസ്എൽആർ റേസിംഗ് കാർ 142 മില്യൺ ഡോളറിന് വിറ്റഴിച്ചതായി യുകെ ആസ്ഥാനമായുള്ള വെബ്സൈറ്റ് ഹഗെർട്ടി റിപ്പോർട്ട് ചെയ്യുന്നു. 1886-ലെ മോട്ടോർവാഗൺ, കാൾ ബെൻസിന്റെ പേറ്റന്റ് ഉള്ള ആദ്യത്തെ മോട്ടോർ കാർ എന്ന ബഹുമതിയും ഈ കാറിനുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം എതിരാളികളെ വൻ മാർജിനിൽ പിന്തള്ളിയാണ് ഏറ്റവും ചിലവേറിയ കാറായി സിൽവർ ആരോ 300 എസ്എൽആർ വിറ്റഴിക്കപ്പെട്ടത്. വിൽപ്പന വഴി ലഭിച്ച തുക ഫെരാരി 250ജിറ്റിഒ, ലംബോർഗിനി അവന്റഡോർ അൾട്ടിമേസ് എന്നീ കാറുകൾ വാങ്ങാനാകും എന്നാണ് നിഗമനം. എന്നാൽ ഫെരാരി 250ജിറ്റിഒ കാറുകൾ 70 മില്യൺ ഡോളറിന് ഇതിനേടകം തന്നെ വിറ്റു തീർന്നിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാർ മോഡലുകളിലൊന്നാണ് മെർസിഡസ് ബെൻസ് എസ്എൽആർ. കാരണം ഇതിൻ്റെ രണ്ട് മോഡലുകൾ 1950 കളിൽ നിർമ്മിച്ചതാണ്. 1955-ൽ മെഴ്സിഡസ് റേസിംഗിൽ നിന്ന് വിരമിച്ചു. കാർ നിർമ്മാണ വിഭാഗത്തിൻ്റെ തലവനായ റുഡോൾഫ് ഉഹ്ലെൻഹൗട്ടിന്റെ പേരാണ് പിന്നീട് ഉഹ്ലെൻഹൗട്ട് കൂപ്പെ എന്ന മോഡലിനു നൽകിയത്.
ഹഗർട്ടിയുടെ റിപ്പോർട്ട് പ്രകാരം മെഴ്സിഡസ് ബെൻസ് വാങ്ങുവാനായി ഒരു രഹസ്യ ലേലം നടന്നതായി കരുതപ്പെടുന്നു. ലേലം വിളിക്കാൻ മാത്രം സമ്പന്നരും, ജർമ്മൻ കാർ നിർമ്മാതാക്കളുടെ കർശനമായ യോഗ്യതകൾ പാലിക്കുകയും ചെയ്യുന്ന പത്ത് ഓട്ടോമൊബൈൽ നിർമാതാക്കളെ മാത്രമെ ലേലത്തിൽ പങ്കെടുക്കാൻ കമ്പനി അനുവദിച്ചിരുന്നുള്ളൂ.
സിൽവർ ആരോസ് റേസിംഗ് കാർ വാങ്ങുന്നവർ മെഴ്സിഡസ് നൽകിയ അതേ ശ്രദ്ധയോടെയും ജാഗ്രതയോടും കൂടി പരിപാലിക്കണമെന്നും ഒരു മൂന്നാം കക്ഷിക്ക് വിൽക്കുന്നതിനുപകരം അവർ പരിപാടികളിൽ കാർ വിൽക്കുന്നത് തുടരണമെന്നും കമ്പനി നിർദ്ദേശിച്ചു.
STORY HIGHLIGHTS: Mercedes-Benz 300 SLR, world's most expensive car sold at auction