Top

ലാന്‍ഡ് റോവറിന്റെ 8 സീറ്റര്‍ എസ് യു വി; ഡിഫൻഡർ 130 മെയ് 31ന് വിപണിയില്‍

പുതിയ ലാൻഡ് റോവർ ഡിഫൻഡർ 130 ന്റെ ചില സാങ്കേതിക വിവരങ്ങളും റിലീസിങ്ങ് തീയതിയും അടങ്ങിയ ഒരു ചിത്രം ബ്രാൻഡ് പുറത്തുവിട്ടു

18 May 2022 7:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലാന്‍ഡ് റോവറിന്റെ 8 സീറ്റര്‍ എസ് യു വി; ഡിഫൻഡർ 130 മെയ് 31ന് വിപണിയില്‍
X

ബ്രിട്ടിഷ് ഓഫ്റോഡ് വാഹന നിർമ്മാതാക്കളായ ലാൻഡ് റോവർ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഡിഫൻഡർ 130 സീറ്റർ എസ് യു വി ആഗോളതലത്തിൽ പ്രദർശിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഡിഫൻഡർ 130 2022 മെയ് 31-ന് ആഗോളതലത്തിൽ പുറത്തിറങ്ങും. അന്ന് മുതൽ തന്നെ വാഹനത്തിൻ്റെ ഡെലിവറിയും ആരംഭിക്കും. പുതിയ ലാൻഡ് റോവർ ഡിഫൻഡർ 130 ന്റെ ചില സാങ്കേതിക വിവരങ്ങളും റിലീസിങ്ങ് തീയതിയും അടങ്ങിയ ഒരു ചിത്രം ബ്രാൻഡ് പുറത്തുവിട്ടു.

നിലവിലുള്ള ഡിഫൻഡർ 90, 110 വേരിയന്റുകളുടെ പൊതുവായ സ്റ്റൈലിംഗ് ഡിഫെൻഡർ 130ക്ക് ഉണ്ട്. വലിപ്പമുള്ള ബോഡി ഡിഫൻഡർ 130-ന് മൂന്ന് വരികളിലായി 2-3-3 സീറ്റിംഗ് കോൺഫിഗറേഷൻ നൽകുന്നു. എട്ട് സീറ്റുകളാണ് പൊതുവായി പുതിയ മോഡലിനുള്ളത്. ഡ്രൈവറുടെയും മുൻ സീറ്റിൻ്റെയും പിന്നിലായി മൂന്ന് സീറ്റുകളുള്ള രണ്ട് നിരകൾ. അധിക യാത്രക്കാരെ ഉൾക്കൊള്ളാൻ, ഡിഫൻഡർ 130ന് 10 ഇഞ്ച് കുടി വീതി വർധിപ്പിക്കുമെന്ന് കരുതുന്നു. അധിക നീളത്തിന്റെ ഭൂരിഭാഗവും പിൻഭാഗത്തെ ഓവർഹാംഗിൽ വരുന്നു.

സ്ട്രെച്ചഡ് ഡിഫൻഡർ 130 പ്രധാനമായും യു.എസ്., ചൈന വിപണികൾക്കായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഉയർന്ന ട്രിം ലെവലിലാണ് ലഭ്യമാകുക. കൂടാതെ ആറ് മുതൽ എട്ട് വരെ സിലിണ്ടർ എഞ്ചിനുകൾ ഘടിപ്പിക്കാനും സാധ്യതയുണ്ട്. 130-ന്റെ ആരംഭ തുക കുറഞ്ഞത് 70,000 ഡോളർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, വി-8 മോഡലുകൾക്ക് 100,000 ഡോളർ അധികമാണ് വില.

221 കിലോവാട്ട് ശക്തിയും 295 പൗണ്ട് ഫീറ്റും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടറാണ് എൻട്രി ലെവൽ എഞ്ചിൻ. ഉപഭോക്താക്കൾക്ക് 395 എച്ച്പി 551 എൻഎം എന്നിവയുള്ള മൈൽഡ്-ഹൈബ്രിഡ്-അസിസ്റ്റഡ് 3.0-ലിറ്റർ ടർബോചാർജ്ഡ് ഇൻലൈൻ-ആറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ സാധിക്കും. 518 എച്ച്പി, 625 എൻഎം ഉത്പാദിപ്പിക്കുന്ന റേഞ്ച് ടോപ്പർ ആണ് 5.0 ലിറ്റർ സൂപ്പർചാർജ്ഡ് വി8. എല്ലാ ഡിഫൻഡറുകളിലും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും സ്ഥിരമായ ഫോർ വീൽ ഡ്രൈവും ഉണ്ട്. മെർസിഡസ് എഎംജി ജി 63 ആണ് പുതിയ മോഡലിൻ്റെ എതിരാളി.

STORY HIGHLIGHTS: Land Rover Defender 130 8Seater SUV Teased

Next Story