ജീപ്പ് ഇനി മെറീഡിയനായി ഓടും
2022ൻറെ മധ്യത്തിൽ വാഹനം ഇന്ത്യയിലെത്തും
14 Feb 2022 4:30 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പുതിയ 7 സീറ്റര്‍ എസ് യു വിയുമായി ജീപ്പ് എത്തുന്നു. മെറീഡിയന് എന്ന് പേരിട്ടിട്ടുള്ള വാഹനം ഈ വര്‍ഷം മധ്യത്തിൽ ഇന്ത്യന്‍ വിപണയിലെത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കമ്പനിയുടെ തന്നെ കോംമ്പസിനെ അടിസ്ഥാനമാക്കിയുള്ളതാണ് മെറീഡിയന്.
മെറീഡിയന് വിപണിയിലെത്തുന്നത് എം ജിയുടെ ഗ്ലോസ്റ്റര്‍, സ്കോഡയുടെ കൊഡിയാക് ഉള്‍പ്പെടെയുള്ള 7 സീറ്റര്‍ വാഹനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുകയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയുമായുള്ള ബന്ധം പ്രതിധ്വനിപ്പിക്കുന്നതിനാണ് കമ്പനി വാഹനത്തിന് മെറീഡിയന് എന്ന പേര് നല്‍കിയതെന്നും കമ്പനി അറിയിച്ചു. എസ് യു വികള്‍ക്ക് ആഗോളതലത്തില്‍ തന്നെ അംഗീകാരം നേടിയ ബ്രാന്‍ഡാണ് ജീപ്പെന്നും ഇന്ത്യയില്‍ ജീപ്പിന്റെ യാത്ര ഐതിഹാസികമാണെന്നും ജീപ്പ് മെറീഡിയന് ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം നിര്‍മ്മിച്ചിട്ടുള്ളതാണെന്നും സ്റ്റെല്ലാന്റിസ് ഇന്ത്യയുടെ സി ഇ ഒയുമായും എംഡിയുമായ റോളണ്ട് ബൗച്ചര്‍ പറഞ്ഞു.