Top

1.38 കോടിയുടെ ഓഡി ക്യൂ8 എസ്‌യുവി സ്വന്തമാക്കി ഇന്ത്യന്‍ റാപ്പര്‍ ബാദ്ഷാ; ജീപ്പ് റാംഗ്ലര്‍, പോര്‍ഷെ 718 കേയ്മന്‍, റോള്‍സ് റോയിസ് റെയ്ത്ത് നിരയിലേക്ക് ഇനി ഓഡിയും

പുതിയ ഓഡി ക്യൂ8 എസ് യു വിക്കൊപ്പം നിൽക്കുന്ന ബൽബീർ ധില്ലയുടെയും ബാദ്ഷായുടെയും ചിത്രമാണ് വെെറലായിരിക്കുന്നത്

8 May 2022 11:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

1.38 കോടിയുടെ ഓഡി ക്യൂ8 എസ്‌യുവി സ്വന്തമാക്കി ഇന്ത്യന്‍ റാപ്പര്‍ ബാദ്ഷാ; ജീപ്പ് റാംഗ്ലര്‍, പോര്‍ഷെ 718 കേയ്മന്‍, റോള്‍സ് റോയിസ് റെയ്ത്ത് നിരയിലേക്ക് ഇനി ഓഡിയും
X

പ്രശസ്ത ഇന്ത്യൻ റാപ്പർ ബാദ്ഷാ എന്ന ആദിത്യ പ്രതീക് സിം​ഗ് സിസോഡിയ പുതിയ ഓഡി ക്യൂ8 എസ് യു വി സ്വന്തമാക്കി. ഓഡിയുടെ തലവൻ ബൽബീർ ധില്ലി പങ്കുവെച്ച പോസ്റ്റ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. പുതിയ ഓഡി ക്യൂ8 എസ് യു വിക്കൊപ്പം നിൽക്കുന്ന ബൽബീർ ധില്ലയുടെയും ബാദ്ഷായുടെയും ചിത്രമാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. ഇതിനു പിന്നാലെ, 'ഡെെനാമിക്ക്, സ്പോർട്ടി, വെർസറ്റയിൽ ഈ കാർ എന്നെപാേലെയാണ്' എന്ന തലക്കട്ടിൽ ഓഡി ക്യൂ8 ഹാഷ്ടാ​ഗോടുകൂടി ബാദ്ഷായും ചിത്രം പങ്കുവെച്ചിരുന്നു.




സെലിബ്രേഷൻ എഡിഷൻ, 55റ്റിഎഫ്എസ്ഐെ എന്നീ രണ്ട് മോഡലുകളിൽ ഓടീ ക്യൂ8 ലഭ്യമാണ്. 1.04 കോടി മുതൽ 1.38 കോടി വരെയാണ് എസ് യു വിയുടെ വില. ഇതിൽ ഏത് മോഡലാണ് ബാദ്ഷാ സ്വന്തമാക്കിയതെന്ന് പോസ്റ്റിൽ വ്യക്തമല്ല.

ജീപ്പ് റാംഗ്ലർ, പോർഷെ 718 കേയ്മൻ, റോൾസ് റോയിസ് റെയ്ത്ത് എന്നിവയാണ് ബാദ്ഷായുടെ മറ്റ് ആഡംബര വാഹനങ്ങൾ. മൂന്നു ലിറ്റർ പെട്രോൾ എഞ്ചിനാണ് 55 റ്റിഎഫ്എസ്ഐെ ക്വാട്ട്റോയ്ക്ക് കരുത്തേകുന്നത്. 340 ബി എച്ച് പി കരുത്തും 500 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 5.9 സെക്കൻഡിൽ കാറിനു മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാനാവുമെന്നാണ് ഔഡിയുടെ വാഗ്ദാനം. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ടയറുകൾക്ക് കൂടുതൽ വേ​ഗതയേകുന്നു.

പനോരമിക്ക് സൺറൂഫ്, മികച്ച ലെെറ്റി‍ങ്ങ്, വെർച്ച്വൽ കോക്ക് പിറ്റ്, മികച്ച സ്പിക്കറുകൾ എന്നിങ്ങനെ ഒരു ആ‍ഡംബര കാറിന് ആവശ്യമായ എല്ലാ ഫീച്ചറുകളും ക്യൂ8 ന് ഉണ്ട്. മാട്രിക്സ് എൽഇഡി ലെെറ്റിങ്ങ് സംവിധാനമാണ് ഓഡിയുടെ പ്രധാന ആകർഷണം. ബിഎംഡബ്ല്യൂ എക്സ്7, വോൾവോ എക്സ് സി90 എന്നീ ആഡംബര കാറുകളാണ് ക്യൂ8 എസ് യു വിയുടെ എതിരാളികൾ.

STORY HIGHLIGHTS: Indian Rapper Badshah Adds Audi Q8 SUV Worth Rupees 1.38 Crore

Next Story