Top

അധികം വെെകാതെ വിപണിയിലെത്തുമെന്ന് സൂചന നൽകി ഐയോണിക് 5; ഒഫീഷ്യൽ വെബ്സെെറ്റിൽ വരവറിയിച്ചു തുടക്കം

2022 ന്റെ രണ്ടാംപകുതിയോടെ പുതിയ ഇലക്ട്രിക് വേരിയന്റ് വിപണിയിലെത്തിക്കുമെന്ന് കമ്പനി മുമ്പ് അറിയിച്ചിരുന്നു.

10 May 2022 5:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അധികം വെെകാതെ വിപണിയിലെത്തുമെന്ന് സൂചന നൽകി ഐയോണിക് 5; ഒഫീഷ്യൽ വെബ്സെെറ്റിൽ വരവറിയിച്ചു തുടക്കം
X

ഐയോണിക് 5 നെ ഒഫീഷ്യൽ വെബ്സെെറ്റിലെത്തിച്ച് വാഹനലോകത്തിന് 'വലിയ സി​ഗ്നൽ നൽകി' ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യൂണ്ടായ്. 2022 ന്റെ രണ്ടാംപകുതിയോടെ പുതിയ ഇലക്ട്രിക് വേരിയന്റ് വിപണിയിലെത്തിക്കുമെന്ന് കമ്പനി മുമ്പ് അറിയിച്ചിരുന്നു. അതിനെ സാധൂകരിക്കുന്നതാണ് ഔദ്യോ​ഗിക വെബ്സെെറ്റിലെത്തിച്ച ഐയോണിക് 5 ന്റെ ചിത്രമെന്നാണ് വിലയിരുത്തൽ.

2028 ഓടെ ആറ് ഇലക്ട്രിക് വേരിയന്റുകൾ അവതരിപ്പിക്കാനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാ​ഗമായിരുന്നു ഐയോണിക് 5. പൂർണമായും കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ (സികെഡി) മാർ​ഗമാവും ഐയോണിക് 5 രാജ്യത്ത് എത്തുക. വാഹനത്തിന്റെ ഓരോ ഭാ​ഗങ്ങളും കഷ്ണങ്ങളും ബിറ്റുകളുമായി വിപണനരാജ്യത്തെത്തിച്ച് ചെലവ് കുറഞ്ഞ മാർ​ഗത്തിൽ നിർമിക്കുന്നതാണ് സികെഡി. 15 ശതമാനം മാത്രമെ നികുതിയിനത്തിൽ വരികയുള്ളു എന്ന ​ഗുണം കൂടിയുണ്ട് ഇതിന്.



ഡിആർഎല്ലുകളോട് കൂടിയ എൽഇഡി ഹെഡ്ലാമ്പുകളും, ഫ്ലഷ് ഫിറ്റിം​ഗ് ഡോർ ഹാന്റിലുകളും, ഇന്റ​ഗ്രേറ്റഡ് സ്പോയിലറുകളും, ഒരുകൂട്ടം പിക്സലേറ്റഡ് എൽഇഡി ടെെൽലാമ്പുകളും പുറംമോടിയിൽ ഐയോണികിന് ഭം​ഗി കൂട്ടുന്നുണ്ട്. എയറോഡെെനാമിക്സിൽ രൂപകൽപന ചെയ്ത 20 ഇഞ്ച് അലോയ് വീലുകളും, ഷാർക്ക് ഫിൻ ആന്റിനയും മോഡലിന്റെ നറ്റു പ്രത്യേകതകളാണ്.



ഡാഷ് ബോർഡിൽ വലിയൊരു കൺസോളോടുകൂടിയുള്ളതാണ് ഐയോണിക് 5 ന്റെ ഉൾവശം. ഇൻസ്ട്രുമെന്റ് കൺസോളിനും ഇൻഫോടെെൻമെന്റ് സിസ്റ്റത്തിനും പ്രത്യേകം പ്രത്യേകം സ്ക്രീനുകളുമുണ്ടായിരിക്കും. രണ്ടാം നിരയിൽ ക്രമീകരിക്കാവുന്ന സീറ്റും, ടു സ്പോക് ഫ്ലാറ്റ് ബോട്ടം സ്റ്റീറിം​ഗ് വീലുകളും സ്ലെെഡിം​ഗ് സെന്റർ കൺസോളും ഐയോണികിന്റെ സവിശേഷതകളാണ്.

ആ​ഗോളതലത്തിൽ റിയർ വീൽ ഡ്രെെവ്, ഓൾ വീൽ ഡ്രെെവ് കോൺഫി​ഗറേഷനുകളിലായി 58 കിലോവാട്ട് അവറും 72.6 കിലോവാട്ട് അവർ ബാറ്ററി പാക്കുകളാണ് ഐയോണിക് 5 ന് ഹ്യൂണ്ടായ് വാ​ഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇന്ത്യ-സ്പെക് മോഡലിൽ ഇതിൽ ഏതാകും എത്തിക്കുക എന്നത് കമ്പനി വ്യക്തമാക്കുന്നില്ല.

Story Highlights: Ioniq 5 of Hyundai is on official website; feels launch soon

Next Story