Top

ഹെെബ്രിഡ് ഇലക്ട്രിക് വേരിയന്റുമായി ഹോണ്ട; 26.5 കിലോമീറ്റർ മെെലേജ്, വില 19.49 ലക്ഷം

ഹോണ്ടയുടെ ഇന്റലിജന്റ് മൾട്ടി മോഡ് ഡ്രൈവ് സാങ്കേതികവിദ്യയുടെ പിൻബലത്തോടെ എത്തുന്ന സിറ്റി ഹൈബ്രിഡിനു കരുത്തേകാൻ പെട്രോൾ എൻജിനു പുറമേ രണ്ടു വൈദ്യുത മോട്ടറുകളുമുണ്ട്.

4 May 2022 10:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹെെബ്രിഡ് ഇലക്ട്രിക് വേരിയന്റുമായി ഹോണ്ട; 26.5 കിലോമീറ്റർ മെെലേജ്, വില 19.49 ലക്ഷം
X

വാഹനപ്രേമികൾ ഏറെ കാത്തിരുന്ന ഹെെബ്രിഡ് എലക്ട്രിക് വേരിയന്റിന്റെ വരവറിയിച്ച് ഹോണ്ട. ഹോണ്ട സിറ്റിയുടെ ഈ ഹെെബ്രിഡ് പതിപ്പ് പൂർണമായും ഇസഡ് എക്സ് എന്ന വകഭേ​ഗത്തിലാവും വിപണിയിലെത്തുക. ഈ സെ​ഗ്മെന്റിലെ ഉയർന്ന ഇന്ധന ക്ഷമതയുള്ള വാഹനമായ ഹോണ്ട സിറ്റി എച്ച്.ഇ.വിയുടെ പ്രദർശനം കഴിഞ്ഞ ദിവസമാണ് കമ്പനി നിർവഹിച്ചത്. 26.5 കിലോമീറ്റർ മെെലേജുമായെത്തുന്ന ഈ മിഡ് സെെസ് സെഡാന് 19.49ലക്ഷം രൂപയാണ് എക്സ് ഷോറൂം വിലയായി കമ്പനി അറിയിക്കുന്നത്.


നിലവിലെ അഞ്ചാംതലമുറ സിറ്റിയുമായി പൊരുത്തപ്പെടുന്ന രീതിയിൽ തന്നെയാണ് ഹെെബ്രിഡ് വേരിയന്റിന്റെയും നിർമിതി. രൂപസാദൃശ്യമുണ്ടെങ്കിലും ഹോണ്ട ലോ​ഗോയിലെ നീല ഔട്ട്ലെെനും, ടെയിൽ​ഗേറ്റിൽ ഘടിപ്പിച്ചിട്ടുള്ള എച്ച്.ഇ.വി ബാഡ്ജും, പുതിയ ഫോ​ഗ് ലെെറ്റ് ​ഗാർണിഷുകളും, റിയർ ബമ്പറിലെ പുതുക്കിയ ഡിഫ്യൂസർ ഡിസെെനുമെല്ലാം പുതിയ പതിപ്പിനെ ആകർഷകമാക്കുന്നുണ്ട്. ആപ്പിൾ കാർപ്ലെ, എട്ട് സ്പീക്കർ പ്രീമിയം സൗണ്ട് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, വയർലെസ് ആമസോൺ ഇക്കോ, ഗൂഗിൾ അസിസ്റ്റ് തുടങ്ങി നിരവധി ഫീച്ചറുകളുള്ള ഹോണ്ട കണക്റ്റും സിറ്റി ഹൈബ്രിഡിലുണ്ട്.

ഹോണ്ടയുടെ ഇന്റലിജന്റ് മൾട്ടി മോഡ് ഡ്രൈവ് സാങ്കേതികവിദ്യയുടെ പിൻബലത്തോടെ എത്തുന്ന സിറ്റി ഹൈബ്രിഡിനു കരുത്തേകാൻ പെട്രോൾ എൻജിനു പുറമേ രണ്ടു വൈദ്യുത മോട്ടറുകളുമുണ്ട്. 1.5 ലീറ്റർ പെട്രോൾ എൻജിന് 98 എച്ച്പി കരുത്തും 127 എൻഎം ടോർക്കും കമ്പനി ഉറപ്പുനൽകുന്നുണ്ട്. എൻജിൻ പ്രവർത്തനത്തിലൂടെയും ഡീസിലറേഷനിലൂടെയും സ്വയം ചാർജാകുന്ന ലിഥിയം അയൺ ബാറ്ററിയാണ് മറ്റൊരു പ്രത്യേകത. ഈ ബാറ്ററിക്ക് 8 വർഷ വാറന്റിയും ഹോണ്ട നൽകുന്നുണ്ട്. സുരക്ഷയ്ക്കായി ആറ് എയർ ബാഗുകൾ, മൾട്ടി ആംഗിൾ റിയർ വ്യൂ ക്യാമറ, ടയർപ്രെഷർ മോണിറ്റർ, വെഹിക്കിൾ സ്റ്റബിലിറ്റി അസിസ്റ്റ്, ഹാൻഡിലിങ് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും ഹോണ്ട ഒരുക്കിയിട്ടുണ്ട്.


ഫോക്സ് വാ​ഗൺ വിർറ്റസ്, സ്കോഡ സ്ലാവിയ, ഹ്യൂണ്ടായ് വെർണ, മാരുതി സുസുക്കി സിയാസ് തുടങ്ങിയ വമ്പന്മാരോട് മത്സരിക്കാനാണ് സിറ്റി ഹെെബ്രിഡ് എത്തുന്നത്. അടുത്തമാസം തുടക്കത്തിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുമുണ്ട്.

Story Highlights: Honda introduced City Hybrid Variant with 26.5 km mileage and more features

Next Story