Top

രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹനത്തിൻ്റെ ഏറ്റവും പുതിയ മോഡൽ ഹീറോ സ്‌പ്ലെൻഡർ പ്ലസ് എക്സ് റ്റിഇസി ലോ‍‍‍ഞ്ച് ചെയ്യ്തു; വില 72,900

5 വർഷത്തെ വാറന്റി ഉൾപെടെ നിരവധി ഫീച്ചറുകളോടെയാണ് പുതിയ മോഡലിൻ്റെ വരവ്

20 May 2022 12:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹനത്തിൻ്റെ ഏറ്റവും പുതിയ മോഡൽ ഹീറോ സ്‌പ്ലെൻഡർ പ്ലസ് എക്സ് റ്റിഇസി  ലോ‍‍‍ഞ്ച് ചെയ്യ്തു; വില 72,900
X

ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോകോർപ്പ് സ്‌പ്ലെൻഡർ പ്ലസ് എക്സ് റ്റിഇസി ലോഞ്ച് ചെയ്യ്തു. 72,900 രൂപയാണ് പ്രാരംഭ വില. 5 വർഷത്തെ വാറന്റിയാണ് പുതിയ മോഡലിന് ഉള്ളത്. ക്യാൻവാസ് ബ്ലാക്ക്, സ്പാർക്ലിംഗ് ബീറ്റ ബ്ലൂ, പേൾ വൈറ്റ്, ടൊർണാഡോ ഗ്രേ എന്നിവയുൾപ്പെടെ നാല് പുതിയ കളർ സ്‌കീമുകളിൽ സ്‌പ്ലെൻഡർ പ്ലസ് എക്സ് റ്റി ഇ സി ലഭ്യമാണ്.

ഹൈ ഇന്റൻസിറ്റി പൊസിഷൻ ലാമ്പ്, എൽഇഡി സ്ട്രിപ്പ്, പുതുതായി ഡിസെെൻ ചെയ്യ്ത ഗ്രാഫിക്സ് എന്നിവ ഘടിപ്പിച്ചിരിക്കുന്നു. റൈഡറിന്റെ പിൻബലത്തിനും സുരക്ഷയ്ക്കുമായി ഒരു സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫും സൈഡ്-സ്റ്റാൻഡ് വിഷ്വൽ ഇൻഡിക്കേഷനും ഉണ്ട്. വാഹനം മറിയുന്ന അവസരത്തിൽ എഞ്ചിൻ തനിയെ ഓഫ് ആകുന്ന ബാങ്ക്-ആംഗിൾ-സെൻസർ ഇതിൻ്റെ ഏറ്റവും വലിയ സവിശേഷതയാണ്.

7,000 ആർപിഎം പവറും, 6,000 ആർപിഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 97.2സിസി ബിഎസ് വിഐ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ മീറ്റർ, കോൾ-മെസേജ് അലേർട്ടുകൾ, ടു-ട്രിപ്പ് മീറ്റർ, റിയൽ ടൈം മൈലേജ് ഇൻഡിക്കേറ്റർ, സംയോജിത യുഎസ്ബി ചാർജിംഗ് പോർട്ട്, ഇന്ധന ഇൻ‍ഡികേറ്റർ എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായാണ് പുതിയ മോഡലിൻ്റെ വരവ്.

ഇന്ത്യയിലെ ഏറ്റവും ജനപ്രിയവും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതുമായ ഇരുചക്ര വാഹനമാണ് ഹീറോ സ്‌പ്ലെൻഡർ, ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ സഹയാത്രികൻ എന്ന് തന്നെ വേണം ഹീറോ സ്‌പ്ലെൻഡറിനെ വിശേഷിപ്പിക്കുവാൻ. ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി ഇത് ഒരു ഐക്കണാണ്. സാങ്കേതികമായി നൂതനമായ സവിശേഷതകളും മികച്ച ആധുനിക രൂപകൽപ്പനയും ചേർത്ത് നിർമ്മിച്ച സ്‌പ്ലെൻഡർ പ്ലസ് എക്സ് റ്റി ഇ സി വൻ വിജയമാകും എന്നതാണ് വിശ്വാസം.

STORY HIGHLIGHTS: Hero Splendor+ XTEC Launched At A Price Of Rs 72,900

Next Story