Top

ഇന്ധനവിലയോ കൂടി, ബൈക്ക് ടയറിന്റെ തേയ്മാനമെങ്കിലും കുറയ്ക്കണ്ടേ; മാര്‍ഗങ്ങള്‍ ഇതാ

നിരന്തരമുള്ള വായു പരിശോധന ടയറിൻ്റെ തേയ്മാനം കുറക്കുക മാത്രമല്ല വാഹനത്തിൻ്റെ ഇന്ധന ക്ഷമത വർധിപ്പിക്കുവാനും സഹായകമാകുന്നു

13 May 2022 6:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ധനവിലയോ കൂടി, ബൈക്ക് ടയറിന്റെ തേയ്മാനമെങ്കിലും കുറയ്ക്കണ്ടേ; മാര്‍ഗങ്ങള്‍ ഇതാ
X

വാഹനത്തിൻ്റെ ഏറ്റവും പ്ര​ധാനപ്പെട്ട ഭാ​ഗങ്ങളിൽ ഒന്നാണ് ടയറുകൾ. നിരന്തരം ടയറുകൾ തറയുമായി സമ്പർക്കം പുലർത്തുന്നതിനാൽ ടയറുകളുടെ തേയ്മാനം പരിശോധിക്കേണ്ടത് നമ്മുടെ സുരക്ഷയുടെ ​ഭാ​ഗമാണ്. ബെെക്ക് ടയറുകളെകാൾ കാറിൻ്റെ ടയറുകൾക്ക് ആയുസ് അധികമാണ്. ഇരു ടയറുകളുടെ ഘടനയിൽ വ്യത്യാസമുണ്ട്. സുരക്ഷിതമായ യാത്രക്ക് ബെെക്ക് ടയറുകളുടെ ആയുസ്സ് വർധിപ്പിക്കാൻ ചില പൊടിക്കെെകളുണ്ട്. അവ ഏതൊക്കെയെന്നു പരിശോധിക്കാം.

  • ടയറുകളുടെ ആയുസ്സ് നിലനിർത്തുവാനുള്ള ഏറ്റവും ആദ്യപടിയാണ് വായു മർദ്ദം പരിശാേധിക്കുക എന്നത്. നിരന്തരമുള്ള വായു പരിശോധന ടയറിൻ്റെ ഇന്ധന ക്ഷമത വർധിപ്പിക്കുവാൻ സഹായകമാകുന്നു. കുറഞ്ഞ വായു മർദ്ദമുള്ള ടയറുകൾ കോൺടാക്റ്റ് പാച്ച് വർധിപ്പിക്കുന്നു. ഇത് ടയറിൻ്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. വായു മർദ്ദത്തിൻ്റെ അളവ് വാഹന നിർമ്മാതാക്കളുടെ നിർദ്ദേശപ്രകാരം നിയന്ത്രിക്കുക, ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും വായു പരിശോധിക്കുക, മികച്ച പെർഫോമൻസിനായി ദിവസത്തിൻ്റെ തുടക്കത്തിൽ തന്നെ ടയറുകളിൽ വായു നിറക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക.
  • വാഹനം നേരിട്ട് സൂര്യപ്രകാശത്തിൽ പാർക്ക് ചെയ്യാതിരിക്കുന്നതാണ് ഉചിതം. കാരണം, സൂര്യന്റെ ചൂടുള്ളതും ദോഷകരവുമായ കിരണങ്ങൾ ടയറുകളെ നശിപ്പിക്കും. ടയറുകളുടെ പാർശ്വഭിത്തികളിൽ വിള്ളലുകൾ രൂപപ്പെടുവാൻ ഇത് കാരണമാകുന്നു. വാഹനം ദീർഘനേരം പാർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ മരത്തിന്റെയോ വീടിന്റെയോ തണലിൽ പാർക്ക് ചെയ്യുക. ഇത് അനാവശ്യ ചൂട് ടയറുകളിൽ പ്രവേശിക്കുന്നത് തടയുന്നു.
  • ഓഫ് റോഡിലൂടെയുള്ള ​ദീർഘ നേരത്തെ സ‍ഞ്ചാരം ടയറുകളിൽ എളുപ്പത്തിൽ തേയ്മാനം സൃഷ്ട്ടിക്കുന്നതിനാൽ സഞ്ചാരത്തിനായി മികച്ച റോഡുകൾ തിരഞ്ഞെടുക്കുക.
  • ഓണേർസ് മാനുവലിൽ നിർദ്ദേശിച്ചിട്ടുള്ളത് പോലെ ബൈക്കിൻ്റെ വിന്യാസം ഇടക്കിടെ പരിശോധിക്കുക. കൃത്യമല്ലാത്ത വിന്യാസം ബെെക്കിൻ്റെ തേയ്മാനത്തിന് കാരണമാകുന്നു
  • വാഹനം വൃത്തിയാക്കുകയോ കഴുകുകയോ ചെയ്യുമ്പോൾ, മൃദുവായ സോപ്പും വെള്ളവും മാത്രം ഉപയോഗിക്കുക. സാധാരണ സോപ്പുകളിൽ രാസവസ്തുക്കളോ കൊഴുപ്പുള്ള ലായനികളോ റബ്ബറിൽ നിന്ന് സ്വാഭാവിക എണ്ണകൾ നീക്കം ചെയ്യുന്നത് ടയറിൻ്റെ കരുത്തിനെ ബാധിക്കുന്നു.

മേൽ പറഞ്ഞ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നത് വഴി ബെെക്കിൻ്റെ ആയുസ്സ് ദീർഘനാൾ നിലനിർത്താൻ സാധിക്കുന്നു.

STORY HIGHLIGHTS: Here Are The Ways To Ensure Longer Tyre Life On Your Bike

Next Story

Popular Stories