Top

കൊവിഡിനിടയിലും നേട്ടം ; ഉയർന്ന നിലവാരമുള്ള മോട്ടോർസൈക്കിൾ വിഭാ​ഗത്തിൽ ഇടം പിടിച്ച് ഹാർലി ഡേവിഡ്സൺ

ഹീറോ മാേട്ടോർകോപ്പുമായുള്ള സഹവര്‍ത്തിത്വമാണ് ഹാർലി ഡേവിഡ്സണിൻ്റെ നേട്ടം തിരിച്ചുപിടിക്കാൻ കാരണമായത്

15 May 2022 6:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡിനിടയിലും നേട്ടം ; ഉയർന്ന നിലവാരമുള്ള മോട്ടോർസൈക്കിൾ വിഭാ​ഗത്തിൽ ഇടം പിടിച്ച് ഹാർലി ഡേവിഡ്സൺ
X

ഇന്ത്യയിലെ ഉയർന്ന നിലവാരമുള്ള മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഇടം പിടിച്ചിരിക്കുകയാണ് അമേരിക്കൻ കമ്പനിയായ ഹാർലി ഡേവിഡ്സൺ. ​ഹീറോ മാേട്ടോർകോപ്പുമായുള്ള സഹവര്‍ത്തിത്വമാണ് ഹാർലി ഡേവിഡ്സണിൻ്റെ നേട്ടം തിരിച്ചുപിടിക്കാൻ കാരണമായത്.

കൊവിഡ് 19 പ്രതിസന്ധികൾക്കിടയിലും ഹാർലി ഡേവിഡ്സൺ 1,000 സിസിക്കും അതിനുമുകളിലും ഉള്ള സെഗ്‌മെന്റിലും ഏറ്റവും മികച്ച വിൽപ്പനക്കാരനായി ഉയർന്നു. മുൻ സാമ്പത്തിക വർഷത്തിൽ ഈ വിഭാഗത്തിലെ വിപണി വിഹിതം 37% ആയി ഉയർന്നു. അതിനു മുൻപുള്ളവർഷത്തിൽ ഇത് 27% ആയിരുന്നു.

സൊസെെറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബെെൽ മാനുഫാക്ചറേഴ്സിൻ്റെ കണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 601 ഹാർലി ഡേവിഡ്സൺ ബെെക്കുകൾ ഹീറോ മോട്ടോർ സ്കോപ്പ് വിറ്റഴിച്ചിരുന്നു. എന്നാൽ അതിനു മുൻപുള്ള വർഷത്തിൽ 206 യൂണിറ്റ് ബെെക്കുകളായിരുന്നു വിൽപന നടത്തിയത്.

336 യൂണിറ്റുകൾ വിറ്റ ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ, 283 യൂണിറ്റുകൾ വിറ്റ കവാസാക്കി മോട്ടോർസ്, 233 യൂണിറ്റുകൾ വിറ്റ സുസുക്കി മോട്ടോർസൈക്കിൾസ്, 71 യൂണിറ്റുകൾ വിറ്റഴിച്ച ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ എന്നിവയെക്കാളും ഹാർലി ഡേവിഡ്സണാണ് ഈ വിഭാ​ഗങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത്.

ഉൽപ്പന്നങ്ങളുടെ എക്‌സ്‌ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടർഷിപ്പ് ഹീറോ മോട്ടോകോർപ്പ് ഏറ്റെടുത്ത സമയം മുതൽ ഉപഭോക്താക്കൾക്ക് വിൽപ്പന, സേവനം എന്നിവയിൽ വിശ്വാസ്യത ഉറപ്പാക്കാൻ സാധിച്ചത് കമ്പനിയുടെ മുഴുവൻ ശ്രേണിയിലും വളരെയധികം ഡിമാൻഡ് വർധിക്കുവാൻ കാരണമായി. വിൽപ്പന വർധിപ്പിക്കുന്നതിന് ഉപഭോ​ക്താക്കളെ ബന്ധിപ്പിക്കുന്ന നിരവധി സംരംഭങ്ങൾ കമ്പനി ആരംഭിച്ചിട്ടുണ്ടെന്ന് ഉത്തരേന്ത്യ ആസ്ഥാനമായുള്ള ഒരു ഹാർലി ഡേവിഡ്സൺ ഡീലർ പറഞ്ഞു.

ഹോംഗ്രൗൺ ടൂവീലർ ഭീമനായ ഹീറോ മോട്ടോകോർപ്പ് ഇന്ത്യയിലെ ഹാർലി ഡേവിഡ്സൺ ബ്രാൻഡിന്റെ വിൽപ്പനയുടെയും വിതരണത്തിന്റെയും ചുമതല ഏറ്റെടുത്ത് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് ഹാർലി ഡേവിഡ്സണിൻ്റെ ഡിമാൻഡ് വിപണിയിൽ വർധിക്കുവാൻ കാരണമായത്. അതിനുശേഷം, ഹീറോ മോട്ടോകോർപ്പ്, ഹാർലിഡേവിഡ്സണിന്റെ വിതരണ ശൃംഖല രാജ്യത്തുടനീളമുള്ള 13 ഡീലർഷിപ്പുകളിലേക്കും 10 അംഗീകൃത സേവന കേന്ദ്രങ്ങളിലേക്കും വിപുലീകരിച്ചു.

2020 ഒക്ടോബറിൽ ഹാർലി ഡേവിഡ്സൺ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് ഹീറോ മോട്ടോകോർപ്പ് കമ്പനിയുടെ വിതരണം ഏറ്റെടുക്കുകയായിരുന്നു. ഹീറോ മോട്ടോകോർപ്പ് പിന്നീട് ഹാർലിഡേവിസൺ ഉൽപ്പന്നങ്ങളുടെയും ചരക്ക് വിതരണത്തിന്റെയും പുതിയ ബിസിനസ്സ് വെർട്ടിക്കൽ സ്ഥാപിക്കുകയായിരുന്നു.

STORY HIGHLIGHTS: Harley-Davidson regains leadership in the high-end motorcycle segment in India

Next Story