Top

തീരുമാനത്തിൽ 'യു ടേൺ' എടുത്ത് ഫോഡ്; ഇലക്ട്രിക് വേരിയന്റുകൾ ഇന്ത്യയിൽ നിർമിക്കില്ല

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇലക്ട്രിക് വേരിയന്റുകൾ ഇന്ത്യയിൽ നിർമിക്കുമെന്നും ഇതിന് ഇന്ത്യൻ സർക്കാരിന്റെ അനുമതിയുള്ളതായും ഫോഡ് അറിയിച്ചത്

16 May 2022 5:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തീരുമാനത്തിൽ യു ടേൺ എടുത്ത് ഫോഡ്; ഇലക്ട്രിക് വേരിയന്റുകൾ ഇന്ത്യയിൽ നിർമിക്കില്ല
X

ഇലക്ട്രിക് വേരിയന്റുകൾ ഇന്ത്യയിൽ നിർമിക്കുന്ന തീരുമാനത്തിൽ മാറ്റം വരുത്തി അമേരിക്കൻ വാഹന നിർമാതാക്കളായ ഫോഡ്. കഴിഞ്ഞവർഷം രാജ്യത്തെ രണ്ട് നിർമാണ യൂണിറ്റുകളിലെ വാഹന നിർമാണം കമ്പനി അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇലക്ട്രിക് വേരിയന്റുകൾ ഇന്ത്യയിൽ നിർമിക്കുമെന്നും ഇതിന് ഇന്ത്യൻ സർക്കാരിന്റെ അനുമതിയുള്ളതായും ഫോഡ് അറിയിച്ചത്. ഇതിനായി ക്ലീൻ ഫ്യുവൽ വാഹനങ്ങൾ നിർമിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്റെ മൂന്നര ദശലക്ഷം ഡോളർ പ്രൊഡക്ഷൻ ഇൻസന്റീവ് സ്കീമിന് അം​ഗീകാരം കിട്ടിയതായും അന്ന് അറിയിച്ചിരുന്നു.



കയറ്റുമതിക്കായി ഇന്ത്യൻ പ്ലാന്റുകളിൽ ഇലക്ട്രിക് വേരിയന്റുകൾ നിർമിക്കുന്ന തീരുമാനത്തിൽ നിന്ന് വിശദമായ പരിശോധനകൾക്കൊടുവിൽ കമ്പനി മാറ്റം വരുത്തിയിരിക്കുന്നു എന്ന് വക്താവ് ഇ മെയിലിലൂടെയാണ് അറിയിച്ചത്. എന്നാൽ കമ്പനിയുടെ പെട്ടന്നുള്ള യു ടേണിനുള്ള കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇന്ത്യയിൽ ബദൽ നിർമാണ സൗകര്യങ്ങൾ കണ്ടെത്തുന്നതിലും, ബിസിനസ് പുനഃസംഘടിപ്പിക്കുന്നതിലും കമ്പനി മുമ്പ് പ്രഖ്യാപിച്ച നയങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കി.

ഫോഡിന്റെ ​ഗുജറാത്തിലുള്ള സനന്ത് പ്ലാന്റ് വിൽപനയുമായി ബന്ധപ്പെട്ട് ടാറ്റയുമായുള്ള ചർച്ചകൾ പുരോ​ഗമിച്ചുവരുകയാണ്. ചെന്നെെയിലെ ഫാക്ടറിക്ക് ഒന്നിലധികം ആവശ്യക്കാരുമായും കമ്പനി സംസാരിച്ചുവരുകയാണ്.



ഇന്ത്യൻ പാസഞ്ചർ വാഹനങ്ങളുടെ കണക്കിൽ കേവലം രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് ഫോഡിന് കഴിഞ്ഞ വർഷം വിപണിയുണ്ടായിരുന്നത്. ലാഭമുണ്ടാക്കാൻ രണ്ട് പതിറ്റാണ്ടുകളായി കമ്പനി പോരാടി വരികയുമായിരുന്നു. ഇതിന്റെ ഭാ​ഗമായി കമ്പനി രാജ്യത്ത് വാഹന വിൽപന തന്നെ ഒഴിവാക്കി മുമ്പ് വിൽപന നടത്തിയ വാഹനങ്ങൾക്കുള്ള സേവനങ്ങൾ മാത്രം തുടരുമെന്ന് അറിയിച്ചിരുന്നു.

Story Highlights: Ford made U Turn in their plans; not interested to manufacture Electric Variants in Indian plants

Next Story