Top

ഉപഭോക്താവിന്റെ മനമറിഞ്ഞ് കാർ നിർമിച്ച് ഫെരാരി; എസ്പി48 യൂണിക ശ്രദ്ധേയമാകുന്നു

ഫെരാരിയുടെ തന്നെ എഫ് 8 ട്രിബ്യൂട്ടോക്ക് സമാനമായ സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് നിർമിതി എന്ന് പറയുമ്പോഴും ബോഡി വർക്കിൽ അടിമുടി മാറ്റവുമായാണ് യൂണിക എത്തിയിരിക്കുന്നത്

7 May 2022 6:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉപഭോക്താവിന്റെ മനമറിഞ്ഞ് കാർ നിർമിച്ച് ഫെരാരി; എസ്പി48 യൂണിക ശ്രദ്ധേയമാകുന്നു
X

ഒറ്റത്തവണ മാത്രം നിർമിക്കുന്ന വൺ ഓഫ് സ്പോർട്സ് കാർ നിർമിച്ച് വാഹന പ്രേമികളെ അമ്പരപ്പിച്ച് ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ ഫെരാരി. എസ്പി 48 യൂണിക എന്ന പേരിൽ അവതരിപ്പിച്ച കാർ പൂർണമായും ഉപഭോക്താവിന്റെ മനമറിഞ്ഞാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ഒറ്റനോട്ടത്തിൽ ഫെരാരിയുടെ തന്നെ എഫ് 8 ട്രിബ്യൂട്ടോക്ക് സമാനമായ സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് നിർമിതി എന്ന് പറയുമ്പോഴും ബോഡി വർക്കിൽ അടിമുടി മാറ്റവുമായാണ് യൂണിക എത്തിയിരിക്കുന്നത്.

ഡിസെെനിന്റെ കാര്യത്തിൽ, എസ്പി48 യൂണികക്ക് സ്ലിം എൽഇഡി ഹെഡ് ലാമ്പുകളാണുള്ളത്. പുതിയതായി രൂപകൽപന ചെയ്ത അലോയ് വീലുകളും, സെെഡ് സ്കർട്ടുകളിൽ കറുത്ത നിറത്തിലുള്ള അലങ്കാരപ്പണികളും, എൽഇഡി ബാറുകളുള്ള ക്വാഡ് ടെെൽ ലാമ്പുകളും യൂണികയുടെ ഭം​ഗി വർദ്ധിപ്പിക്കുന്നു. ബ്രാന്റിൽ സാധാരണമായി കണ്ടുവരാറുള്ള വിൻഡ്ഷീൽഡ് അഭാവമുണ്ട്. എന്നാൽ ഇതിനെ മറികടക്കാൻ റൂഫിന്റെയും പിൻ ഡക്കിന്റെ മൂടിക്കുമിടയിൽ ഒരു ബന്ധിപ്പിക്കലുണ്ട്.

രണ്ട് സീറ്റുകളുള്ള മോഡലായാണ് എസ്പി48 യൂണികയുടെ വരവ്. ​ഗൺമെറ്റൽ ​ഗ്രേയും മാറ്റ് കാർബൺ ഫെെബർ ട്രിമ്മും ഒത്തുചേർന്ന കറുത്ത അൽകന്റാരയിലാണ് അകം മുഴുവൻ പൂർത്തിയാക്കിയിരിക്കുന്നത്. ഒറ്റത്തവണ പുറത്തിറക്കുന്ന കാറാണെന്ന വേർതിരിവില്ലാതെ ഡാഷ്ബോർഡിൽ എസ്പി48 യൂണിക എന്ന എംബ്ലവും കമ്പനി ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, വിശാലമായ സെന്റർ കൺസോളും, ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിലുണ്ട്.

3.9 ലിറ്റർ ട്വിൻ ടർബോ വി 8 എഞ്ചിനാണ് ഫെരാരി എസ്പി48 യൂണികക്കായി തയ്യാറാക്കിയിരിക്കുന്നത്. ഇതിന് 708 ബ്രേക്ക് ഹോഴ്സ് പവറും, 770 എൻഎം ടോർക്കുമാണുള്ളത്. വാഹനം പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ എന്ന വേ​ഗതയിലെത്താൻ 2.9 സെക്കന്റുകൾ മാത്രമാണ് എടുക്കുക. അതേസമയം വാഹനത്തിന്റെ പരമാവധി വേ​ഗത മണിക്കൂറിൽ 340 കിലോമീറ്ററാണ്.

Story Highlights: Ferrari SP48 Unica; italian manufacturers now with one off sports car

Next Story