കാത്തിരിപ്പിന് വിരാമം; ന്യൂ ജെന്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഇന്ത്യയില്‍
മെറ്റിയര്‍ 350 യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അതെ ജെ പ്ലാറ്റ്ഫോം മാതൃകയാക്കിയാണ് പുതിയ ക്ലാസ്സിക് 350 നിര്‍മിച്ചിരിക്കുന്നത്.
3 Sep 2021 4:52 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇരുചക്ര വാഹനപ്രേമികളുടെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ഏറ്റവും പുതിയ ക്ലാസ്സിക് 350 ഇന്ത്യയില്‍ അവതരിപ്പിച്ചു. റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലാണ് ക്ലാസ്സിക് 350. ഈ വര്‍ഷം പുറത്തിറക്കിയ മെറ്റിയര്‍ 350 യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അതെ ജെ പ്ലാറ്റ്ഫോം മാതൃകയാക്കിയാണ് പുതിയ ക്ലാസ്സിക് 350 നിര്‍മിച്ചിരിക്കുന്നത്.
ഓള് ന്യൂ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസ്സിക് 350ന് 1. 84 ലക്ഷം മുതല്‍ 2.15 ലക്ഷം വരെയാണ് ഇന്ത്യയില്‍ എക്സ് ഷോറൂം വില. റെഡിഷ്, ഹാല്‍സിയോണ്‍, സിഗ്നല്‍, ഡാര്‍ക്ക്, ക്രോം എന്നീ അഞ്ചു വേരിയന്റുകളില്‍ വാഹനം ലഭ്യമാകും. ക്ലാസ്സിക് രൂപം നിലനിര്‍ത്തുന്നതോടൊപ്പം സ്റ്റൈലിഷ് ആക്കുന്നതിനായി റൗണ്ട് ഹെഡ്!ലാംപ്, റൗണ്ട് ഇന്‍ഡിക്കേറ്റര്‍, റിയര്‍ വ്യൂ മിറര്‍,ടിയര്‍ഡ്രോപ്പ് ഡിസൈനില്‍ ഉള്ള പെട്രോള്‍ ടാങ്ക്, ഫെന്‍ഡറുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്.
349 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന് ആണ് നല്‍കിയിട്ടുള്ളത്. 20. 2 ബിഎച്പി പവറും 27 എന്‍ എം ടോര്‍ക്കും ലഭിക്കും. പുതിയ ക്ലാസ്സിക് 350 യുടെ ടോപ് സ്പൈക് വേരിയന്റുകള്‍ക്ക് ട്രിപ്പര്‍ നാവിഗേഷന്‍ പോഡ് ലഭിക്കുന്നു, ഇത് ടേണ്‍ ബൈ ടേണ്‍ നാവിഗേഷനും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും വാഗ്ദാനം ചെയുന്നുണ്ട്. ഇന്‍സ്ട്രുമെന്റ് അനലോഗ് ഭാഗം ഡിജിറ്റല്‍ ആണ്.
ഹാന്‍ഡില്‍ ബാറും സ്വിച്ഗിയറും മെറ്റിയര്‍ 350 പോലെ തന്നെയാണ്. മുന്നില്‍ 300 എം എം ഡിസ്കും പിന്നില്‍ 270 എം എം ഡിസ്കും നല്കി ബ്രേക്കുകള്‍ പുതുക്കിയിട്ടുണ്ട്. ഡ്യൂവല്‍ ഷോക്ക് അബ്സോര്‍ബറുകള്‍ മികച്ച യാത്രയും വാഗ്ദാനം ചെയ്യുന്നു.