Top

ലാന്‍ഡ് റോവറും സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

ഫൈവ് ഡോര്‍ പതിപ്പായ 110 ആണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്.

26 Sep 2021 5:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലാന്‍ഡ് റോവറും സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍
X

അച്ഛന്‍ മമ്മൂട്ടിയെ പോലെ തന്നെ ഒരു വാഹനപ്രേമിയാണ് മകനും യുത്ത് ഐക്കണുമായ ദുല്‍ഖര്‍ സല്‍മാന്‍. വിന്റേജ് കാര്‍ ഉള്‍പ്പെടെ വന്‍ കാര്‍ ശേഖരം ഉള്ള ദുല്‍ഖര്‍ ഇപ്പോള്‍ ഗ്യാരേജിലേക്ക് എത്തിച്ചിരിക്കുന്നത് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറാണ്.

പച്ച നിറമുള്ള പുത്തന്‍ മിനി കൂപ്പര്‍, നീല നിറമുള്ള പോര്‍ഷെ പാനമേറ, മെഴ്‌സിഡസ് ബെന്‍സ് ഇ ക്ലാസ്, മെഴ്‌സിഡസ്‌ബെന്‍സ് എസ്എല്‍എസ് എഎംജി, 997 പോര്‍ഷ 911 കരേര എസ്, കറുപ്പില്‍ പൊതിഞ്ഞ മിത്സുബിഷി പജേരോ സ്‌പോര്‍ട്ട്, ടൊയോട്ട സുപ്ര, E46 ബിഎംഡബ്‌ള്യു M3 എന്നിവയാണ് ഡിക്യൂവിന്റെ ഗാരേജിലെ മറ്റു വാഹനങ്ങള്‍. W123 മെഴ്‌സിഡസ് ബെന്‍സ് ടിഎംഇ, ഡാറ്റ്‌സണ്‍ 1200, ബിഎംഡബ്‌ള്യു 740 ഐഎല്‍,പഴയകാല മിനി 1275 GT കൂപ്പര്‍, J80 ടൊയോട്ട ലാന്‍ഡ് ക്രൂയ്‌സര്‍, വോള്‍വോ 240DL സ്റ്റേഷന്‍ വാഗണ്‍ എന്നിങ്ങനെ പോകുന്നു താരത്തിന്റെ ക്ലാസിക് കാര്‍ ശേഖരം

ടാസ്മാന്‍ ബ്ലൂ നിറത്തിലുള്ള ഡിഫന്‍ഡറിന്റെ ഫൈവ് ഡോര്‍ പതിപ്പായ 110 ആണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമായ ഈ ഡിഫന്‍ഡര്‍ പതിപ്പിന് 82 ലക്ഷം മുതല്‍ 1.2 കോടി രൂപ വരെയാണ് വില. എന്നാല്‍, ഏതാണ് ദുല്‍ഖര്‍ സ്വന്തമാക്കിയ മോഡല്‍ എന്ന് വ്യക്തമല്ല. എക്‌സ്‌പ്ലോറര്‍ പാക്കേജിന്റെ ഭാഗമായ റൂഫ് റാക്ക്, സൈഡ് മൗണ്ടഡ് കാരിയര്‍, റൈസ്ഡ് എയര്‍ ഇന്‍ടേക്ക്, സ്‌പെയര്‍ വീല്‍ കവര്‍ എന്നിവ ദുല്‍ഖറിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറില്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

Popular Stories