Top

ഡിഫൻഡർ തിരിച്ചെത്തുന്നു; ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറുകൾ ഇവയാണ്

എസ്ഇ, എച്ച്എസ്ഇ, എക്സ്-ഡെെനാമിക്, എക്സ്, ഫസ്റ്റ് എഡിഷൻ എന്നീ അഞ്ച് വേരിയന്റുകളിലാണ് ഡിഫൻഡർ 130 ആ​ഗോള വിപണിയിലെത്തുക.

31 May 2022 1:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിഫൻഡർ തിരിച്ചെത്തുന്നു; ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറുകൾ ഇവയാണ്
X

വാഹനപ്രേമികളുടെ ഹരമായ ഡിഫൻഡറിനെ പുനർസൃഷ്ടിച്ച് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാന്റ് റോവർ. ഡിഫൻഡർ 130 എന്ന പേരിൽ വരവറിയിക്കുന്ന വാഹനത്തിന് പ്രചാരത്തിലുള്ള ഡിഫൻഡർ 110 നെക്കാൾ 5.3 മീറ്റർ കൂടുതൽ നീളമുണ്ട്. പുറകിലെ ചക്രങ്ങൾക്കിടയിലെല്ലാം അധികസ്ഥലവും സ്വതന്ത്രവുമാണെന്നുള്ളത് വാഹനത്തിന് ഭം​ഗി കൂട്ടുന്നുണ്ട്. എന്നാൽ വീൽ ബേസിൽ ഒരു മാറ്റവുമില്ല.


ലാന്റ് ലോവറിന്റെ പുതിയ അവതാരത്തിന് മുൻ പതിപ്പായ ഡിഫൻഡർ 110 നെക്കാൾ 340 മില്ലീമീറ്റർ നീളവും, 5,358 മീറ്റർ നീളമുള്ള മാസ്കിംഗുമാണുള്ളത്. അതേസമയം മുഖ്യ എതിരാളിയായ ബിഎംഡബ്ല്യു എക്സ് 7 നെക്കാൾ 200 മില്ലീമീറ്റർ കൂടുതൽ നീളമാണ് ഡിഫൻഡർ 130 ഉള്ളത്. പിൻഭാഗത്തെ ഓവർഹാങ്ങിനായി ഡിപ്പാർച്ചർ ആംഗിൾ 40 ഡിഗ്രിയിൽ നിന്ന് 28.5 ഡിഗ്രിയായി ചുരുങ്ങിയതിലൂടെയും നീളം വർധിപ്പിച്ചതും ഓഫ് റോഡ് ഡ്രെെവിം​ഗിന് കൂടുതൽ സൗകര്യപ്രഥമാകും.


ഒറ്റനോട്ടത്തിൽ മുൻ പതിപ്പ് ഡിഫൻഡർ 110 ന്റെ തനിപ്പകർപ്പാണ് പുതിയ ഡിഫൻഡർ 130. സി പില്ലറിന് മുന്നിലും പുതുതായി ഒരു മാറ്റവും വരുത്തിയിട്ടില്ല. എന്നാൽ ഡിസെെനിലെ ശ്രദ്ധേയമായ വ്യത്യാസവും നിർദ്ദിഷ്ട കളർ ഓപ്ഷനുകളും ഡിഫൻഡർ 130 നെ വ്യത്യസ്തമാക്കുന്നുണ്ട്. 20 ഇഞ്ച് സ്റ്റാൻഡേർഡ് അലോയ് വീലുകളുമായി തന്നെയാണ് ഡിഫൻഡർ 130 ന്റെ വരവ്. എസ്ഇ, എച്ച്എസ്ഇ, എക്സ്-ഡെെനാമിക്, എക്സ്, ഫസ്റ്റ് എഡിഷൻ എന്നീ അഞ്ച് വേരിയന്റുകളിലാണ് ഡിഫൻഡർ 130 ആ​ഗോള വിപണിയിലെത്തുക.


ഡിസെെനിൽ വാഹനത്തിന്റെ അകത്തും കാര്യമായ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല. അകത്തും ക്യാബിനിലും സഹോദര രൂപകൽപ്പനകളെ അപേക്ഷിച്ച് ഡിഫൻഡർ 130 ൽ അപ്‌ഹോൾസറി ഓപ്‌ഷനുകളിൽ മാറ്റം കൊണ്ടുവരുന്നുണ്ട്. ഡിഫൻഡർ മുൻ പതിപ്പിനെക്കാൾ 11.4 ഇഞ്ച് പിവി പ്രൊ ടച്ച് സ്ക്രീനും വാഹനത്തിലുണ്ട്. സ്റ്റാൻഡേർഡ്-ഫിറ്റ് എയർ സസ്പെൻഷനും ക്യാബിൻ എയർ പ്യൂരിഫയറും സഹിതം പതിവ് സ്റ്റാൻഡേർഡ് കാത്തുസൂക്ഷിക്കാനും ലാന്റ് റോവറിന് കഴിഞ്ഞിട്ടുണ്ട്.


സ്പെഷ്യൽ യൂട്ടിലിറ്റി വെഹിക്കിളായ ഡിഫൻഡറിനെ അഞ്ചോ എട്ടോ സീറ്റുകളുള്ളതായി ഒരുപോലെ പരി​ഗണിക്കാം. കൂടാതെ നിർദ്ദിഷ്ട 4-സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റത്തിന്റെ ഓപ്ഷനും വാഹനത്തിൽ ലഭ്യമാക്കുന്നുണ്ട്. മൂന്നാം നിരയിലുള്ള സീറ്റുകളെ ഉദാരമായ ഹെഡ്റൂം എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. മുതിർന്ന മൂന്ന് പേർക്കുള്ള വിശാലമായ ഇടവും, സ്ലൈഡിംഗും മടക്കാവുന്നതുമായ മധ്യനിര സീറ്റിന്റെ സവിശേഷതയും മൂന്നാം നിരക്ക് സഹായകമാകും.


സ്റ്റാൻഡേർഡ് പനോരമിക് സൺറൂഫാണ് ഡിഫൻഡർ 130 ഉള്ളത്. മൂന്ന് നിരകളെയും മറയ്ക്കുന്നതും മൂന്നാം നിരയ്ക്ക് മുകളിലായുള്ള ​ഗ്ലാസ് റൂഫ് പാനലും വാഹനത്തിന്റെ ഇടം വർധിച്ചതായി തോന്നിക്കുന്നുണ്ട്. മൂന്ന്-വരി വേരിയന്റിലെത്തുന്ന ഡിഫൻഡർ 130 ന് 389-ലിറ്റർ ബൂട്ട് ലഭിക്കുന്നതോടെ അധിക ഭാരം വഹിക്കാനുള്ള ശേഷിയും വർദ്ധിക്കും.


എഞ്ചിൻ ലൈനപ്പിലേക്ക് വന്നാൽ, ഡിഫൻഡർ 130 മൈൽഡ്-ഹൈബ്രിഡ് ഇൻജെനിയം സിക്സ് സിലിണ്ടർ എഞ്ചിനുകളിൽ മാത്രമേ ലഭ്യമാകൂ. ട്യൂണിന്റെ അടിസ്ഥാനത്തിൽ 3.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ യഥാക്രമം 296 ബിഎച്ച്പി - 470 എൻഎം, 395 ബിഎച്ച്പി - 550 എൻഎം എന്നീ വേരിയന്റിൽ ലഭ്യമാകും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായെത്തുന്ന ഡിഫൻഡർ 130 ഒരു ഓൾ-വീൽ ഡ്രൈവ് എസ് യു വിയാണ്.

പുതിയ ഡിഫൻഡറിന്റെ ഏറ്റവും പുതിയ പതിപ്പ് അടുത്ത് തന്നെ ലാൻഡ് റോവർ ഇന്ത്യയിലേക്കെത്തിക്കും എന്നാണ് പ്രതീക്ഷകളത്രയും. അതേസമയം ഡിഫെൻഡർ 90, ഡിഫെൻഡർ 110 എന്നിവ കമ്പനി ഇതിനകം ഇന്ത്യയിൽ ലഭ്യമാക്കുന്നുണ്ട്.

Story Highlights: British automaker Land Rover has recreated the world's most iconic Defender.

Next Story