Top

ഇനി സിരി പറയുന്നത് കേട്ട് ആപ്പിൾ കാർ ഓടും; സെൽഫ് ഡ്രെെവിങ്ങിന് ഐ ഫോണിൽ നിന്ന് സൂചനകൾ ലഭിക്കും

''അവിടെ പാർക്ക് ചെയ്യുക'' തുടങ്ങിയ വോയ്സ് കമാന്റിലൂടെ വ്യക്തികൾക്ക് വാഹനത്തിന്റെ പാർക്കിം​ഗിൽ ഇടപെടാനാകും

8 May 2022 6:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനി സിരി പറയുന്നത് കേട്ട് ആപ്പിൾ കാർ ഓടും; സെൽഫ് ഡ്രെെവിങ്ങിന് ഐ ഫോണിൽ നിന്ന് സൂചനകൾ ലഭിക്കും
X

പ്രൊജക്ട് ടെെറ്റൻ എന്ന പദ്ധതിക്കു കീഴിൽ സ്വന്തമായോടുന്ന ഇലക്ട്രിക് വാഹനം സൃഷ്ടിക്കാനൊരുങ്ങി ടെക്ക് ഭീമനായ ആപ്പിൾ. ആപ്പിൾ ഐ ഫോണിൽ നിന്നും സിരിയിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ സ്വീകരിച്ചാവും പൂർണമായും സ്വന്തമായി ഓടുന്ന കാർ ആപ്പിൾ നിർമിക്കുക. 2025 ന് മുമ്പ് കാർ ലോഞ്ച് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നാൽ ആപ്പിൾ കാർ തന്നെ സാധ്യമാകുമോ‍ എന്ന സംശയം വാഹന ലോകം ഉയർത്തുന്ന സമയത്താണ് ഫോർഡിന്റെ മുൻ എക്സിക്യൂട്ടീവായ ദേസി ഉക്കാഷെവികിനെ കമ്പനി പ്രോജക്ടിന്റെ ഭാ​ഗമാകാൻ എത്തിച്ചിരിക്കുന്നത്. ഇതും ഏറെ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.

നൂതന ​ഗെെഡൻസ് സിസ്റ്റവുമായെത്തുന്ന ആപ്പിളിന്റെ ഒട്ടോണമസ് വാഹനത്തിന് കൂപർടിനോ കമ്പനി കഴിഞ്ഞ ദിവസം പേറ്റന്റും നൽകിയിരുന്നു. കൃത്യമായ മാപ്പിങ് ഡാറ്റയില്ലാത്ത സ്ഥലങ്ങളിലും ഈ അതിനൂതന ​ഗെെഡൻസ് സംവിധാനം ​ഗുണം ചെയ്യും. ലക്ഷ്യസ്ഥാനം കണ്ടെത്താൻ ഒന്നിലധികം കമ്പ്യൂട്ടിം​ഗ് ഉപകരണങ്ങൾ ഉപയോഗിച്ചേക്കാമെന്നും വിവരങ്ങൾ ലഭിക്കുന്നുണ്ട്.

ഡ്രെെവർക്ക് തന്റെ ഐ ഫോണോ, ഐ പാഡോ ഉപയോ​ഗിച്ച് സൂചനകൾ നൽകാനാകും എന്ന പ്രത്യേകത കൂടി ആപ്പിളിന്റെ ഈ വാഹനത്തിലുണ്ടാകും. ഈ ഉപകരണങ്ങളിലെ വെർച്വൽ ജോയ്സ്റ്റിക്കുകൾ ഉപയോ​ഗിച്ച് സ്റ്റോപ്പിം​ഗ് പോയിന്റും, അതിലേക്കുള്ള പാത കണ്ടെത്താനും കഴിയും. സിരിയുടെ സൂചനകൾ സ്വീകരിച്ചും കാർ പ്രവർത്തിക്കും.

മാത്രമല്ല, ''അവിടെ പാർക്ക് ചെയ്യുക'' തുടങ്ങിയ വോയ്സ് കമാന്റിലൂടെ വ്യക്തികൾക്ക് വാഹനത്തിന്റെ പാർക്കിം​ഗിൽ ഇടപെടാനുമാകും.

Story Highlights: Apple car is on dormancy period where it drives with the inputs from Iphone and Siri

Next Story