Top

ടെസ്ലയുടെ വിപണി പിടിക്കാൻ തയ്യാറെടുത്ത് ആപ്പിൾ; ഐ കാറുകൾ ഉടനെത്തുമെന്ന് സൂചന

ടെസ്ലക്കാറുകളിൽ വിനോദത്തിനായും ഡ്രെെവിങ്ങ് നിയന്ത്രണത്തിനായും ഉപയോ​ഗിക്കുന്ന പ്രവർത്തന സംവിധാനങ്ങളാണ് ഐെക്കാറുകളിലും ഉപയോ​ഗിക്കുന്നത്

30 April 2022 7:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടെസ്ലയുടെ വിപണി പിടിക്കാൻ തയ്യാറെടുത്ത് ആപ്പിൾ; ഐ കാറുകൾ ഉടനെത്തുമെന്ന് സൂചന
X

ടെക്ക് ഭീമൻ ആപ്പിൾ,ഐഫോണിന് ശേഷം കാഴ്ച്ച വയ്ക്കുന്ന 'ഐ കാർ' ടെസ്ലയുടെ പാത പിന്തുടരുമെന്ന് റിപ്പോർട്ട്. ടെസ്ലയുടെ കാറുകളിൽ വിനോദത്തിനായും ഡ്രെെവിങ്ങ് നിയന്ത്രണത്തിനായും ഉപയോഗിക്കുന്ന പ്രവർത്തന സംവിധാനങ്ങളാണ് (OS) 'ഐ കാറു'കളിലും ഉപയോഗിക്കുന്നത് എന്നാണ് ഡിജ്ടെെംസിന്റെ റിപ്പോർട്ട്. ആപ്പിളിന് ഈ പദ്ധതി പൂർത്തീകരിക്കാൻ അഞ്ച് ബില്ല്യൺ ഡോളർ ചെലവ് വരുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

ആപ്പിൾ കാർപ്ലെയുടെ ഒരു വിപുലീകരിച്ച പതിപ്പാണ് കാറിന്റെ ഓപ്പറേറ്റിം​ഗ് സിസ്റ്റം.

ആപ്പിൾ കാറിലെ ഒ.എസിന്റെ പ്രവർത്തനങ്ങൾ, ലെയ്ൻ കൺട്രോൾ, കാൽനടയാത്രക്കാരുടെ സുരക്ഷ തുടങ്ങിയ ഡ്രൈവിംഗ് ഫീച്ചറുകൾ മുതൽ എയർ കണ്ടീഷനിംഗ്, നാവിഗേഷൻ വരെയാണ്. ആപ്പിൾ കാറിന്റെ പദ്ധതി 2014 മുതലെ അംഗീകരിച്ചതാണ്. അതിനുശേഷം കാറിൻ്റെ സവിശേഷതകളും ലോഞ്ച് ടൈംലൈനും വെളിപ്പെടുത്തുന്ന നിരവധി റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അവയിൽ കൂടുതലും ഹാർഡ് വെയർ സവിശേഷതകൾ വെളിപ്പെടുത്തുന്ന രേഖകളാണ്. ടെസ്‌ല കാറുകളുടെ ഒഎസ്, ലിനക്‌സ് ഉബുൺട്ടുവിൻ്റെ മറ്റൊരു പതിപ്പാണ്.

ഡൊമെയ്ൻ നിയന്ത്രണത്തിന്റെ ഭാഗമായേക്കാവുന്ന സെൽഫ് ഡ്രൈവിംഗ് സെൻസർ വികസിപ്പിക്കാൻ ഒരു കൊറിയൻ സ്ഥാപനം ആപ്പിളിനെ സഹായിക്കുമെന്നാണ് റിപ്പോർട്ട്. കാർ ഓട്ടോമേഷന്റെ ഏറ്റവും പ്രധാന ഭാഗങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഈ യൂണിറ്റിനാണ്.

STORY HIGHLIGHTS: Apple Is Planning To Go The Tesla Way Indications That Icar Will Be Launching Soon

Next Story