Top

വീണ്ടും തകരാർ; ഒല ഇലക്ട്രിക് സ്കൂട്ടറിൻ്റെ ചിത്രങ്ങൾ പങ്കുവെച്ച് ഉപഭോക്താവ്

ഇ-സ്കൂട്ടറിന്റെ മുൻവശത്തെ ഫോർക്ക് പൂർണ്ണമായും തകർന്ന ഒല എസ്1പ്രോയുടെ ചിത്രം ഒരു ഉപഭോ​ക്താവ് പങ്കുവെച്ചിരുന്നു

30 May 2022 12:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീണ്ടും തകരാർ; ഒല ഇലക്ട്രിക് സ്കൂട്ടറിൻ്റെ ചിത്രങ്ങൾ പങ്കുവെച്ച് ഉപഭോക്താവ്
X

ഒല ഇലക്ട്രിക് സ്കൂട്ടറിൻ്റെ എസ്1, എസ്1പ്രോ, എന്നീ മോഡലുകൾ വിവിധ ഫീച്ചറുകളും സാങ്കേതിക വിദ്യകളും നിറഞ്ഞതാണ്. എങ്കിലും സോഫ്റ്റ്‌വെയർ തകരാറുകൾ, തീപിടുത്തം, ഡെലിവറി സമയപരിധിയിലെ കാലതാമസം എന്നിവയുൾപ്പെടെ ഇലക്ട്രിക് സ്‌കൂട്ടറുകളുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്‌നങ്ങളാണ് കമ്പനി നേരിടുന്നത്.

ഇ-സ്കൂട്ടറിന്റെ മുൻവശത്തെ ഫോർക്ക് പൂർണ്ണമായും തകർന്ന ഒല എസ്1പ്രോയുടെ ചിത്രം ഒരു ഉപഭോ​ക്താവ് പങ്കുവെച്ചിരുന്നു. സ്‌കൂട്ടറിന്റെ മുൻവശത്തെ ഫോർക്ക് അഴിച്ചുമാറ്റിയതും ടയർ ഏതാണ്ട് കീറിപ്പോയതുമായതുമായ നിലയിലുള്ള രണ്ട് ചിത്രങ്ങൾ അഭിഭാഷകയായ പ്രിയങ്ക ഭർദ്വാജ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഈ പോസ്റ്റ് വളരെയധികം ജനശ്രദ്ധ നേടിയതിനെ തുടർന്ന് ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കളുടെ ഭാ​ഗത്തുനിന്നും ഉടൻ പരിഹാരം വാ​ഗ്ദാനം ചെയ്തുകൊണ്ടുള്ള പ്രതികരണവും ഉണ്ടായതായി അവർ പറയുന്നു. സ്പീഡ് ബ്രേക്കറിൽ ലാൻഡ് ചെയ്തതിനാൽ സ്കൂട്ടർ പെട്ടെന്ന് തകരാറിലായി എന്ന് മറ്റൊരു ഉപഭോ​ക്താവും അവകാശപ്പെട്ടു.

ഇതിനപുറമെ, വിവിധ ട്വിറ്റർ ഉപയോക്താക്കൾ സ്കൂട്ടറുകളുടെ നിർമ്മാണത്തിലുള്ള അപാകതകളെകുറിച്ചും ഒല എസ്1 പ്രോയുടെ യൂണിറ്റുകളിൽ ഉപയോഗിക്കുന്ന മോശം മെറ്റീരിയലുകളുടെ ഉപയോഗത്തെക്കുറിച്ചും പരാതിപ്പെട്ടു. പരാതികൾക്ക് കാര്യമായ പ്രതികരണം ലഭിച്ചില്ല എന്ന് ചിലർ അഭിപ്രായപ്പെട്ടു.

വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏപ്രിൽ അവസാനത്തോടെ കമ്പനി 1,441 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു. മാർച്ച് 26 ന് പൂനെയിൽ ഉണ്ടായ തീപിടുത്തത്തെ കുറിച്ചുള്ള കമ്പനിയുടെ അന്വേഷണം പുരോ​ഗമിക്കുകയാണ്.

STORY HIGHLIGHTS: Another Ola electric scooter breaks down on the move, user shares picture

Next Story