Top

നൂറ്റാണ്ടുകൾക്ക് മുമ്പേ ഇലക്ട്രിക് വേരിയന്റും, ക്രൂയിസ് കൺട്രോളുമെല്ലാം ഉണ്ടായിരുന്നു; കാറുകളെക്കുറിച്ച് നിങ്ങൾക്കറിയാത്തത്

ക്രൂയിസ് കൺട്രോൾ കണ്ടുപിടിച്ചത് കാഴ്ച്ചാ വെല്ലുവിളിയുള്ള റാൽഫ് ടീറ്റർ എന്ന വ്യക്തിയാണ്

20 May 2022 6:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നൂറ്റാണ്ടുകൾക്ക് മുമ്പേ ഇലക്ട്രിക് വേരിയന്റും, ക്രൂയിസ് കൺട്രോളുമെല്ലാം ഉണ്ടായിരുന്നു; കാറുകളെക്കുറിച്ച് നിങ്ങൾക്കറിയാത്തത്
X

ഇന്നത്തെ കാലത്ത് റോഡുകളിൽ കാറുകൾ ഒരു സാധാരണ കാഴ്ചയാണ്. നമ്മുടെ നിത്യജീവിതത്തിലെ ഒരു ഭാ​ഗമായി തന്നെ മാറിയിരിക്കുകയാണ് കാറുകൾ. നിങ്ങളൊരു ഓട്ടോമോട്ടീവ് പ്രേമിയാണെങ്കിൽ, ഇന്ന് വിപണിയിലുള്ള ഏറ്റവും പുതിയ കാർ മോഡലുകളെക്കുറിച്ചും അവയുടെ സവിശേഷതകളെകുറിച്ചും ധാരാളം കാര്യങ്ങൾ അറിയാൻ സാധിക്കും. എന്നാൽ കാറിനെ സംബന്ധിച്ച് നാമെല്ലാവരും അറിഞ്ഞിരിക്കേണ്ടതായ ചില കൗതുകരമായ യാഥാർത്ഥ്യങ്ങളുണ്ട്. അവ ഏതൊക്കെയെന്നു പരിശോധിക്കാം.

190 വർഷങ്ങൾക്ക് മുമ്പാണ് ആദ്യത്തെ ഇലക്ട്രിക്ക് കാർ നിർമ്മാണം ആരംഭിച്ചത്

ഭാവി വാഹനങ്ങളുടെയും ഗതാഗതത്തിൻ്റെയും നിയന്ത്രണം ഇനി ഇലക്ട്രിക്ക് വാഹനങ്ങൾക്കാണ്. ഇന്നത്തെ കാലത്ത് ട്രെൻഡിങ്ങ് ആയികൊണ്ടിരിക്കുന്ന ഒന്നാണ് ഇലക്ട്രിക്ക് വാഹനങ്ങൾ. എന്നാൽ ഈ ഇലക്ട്രിക്ക് കാറുകൾ കണ്ടുപിടിച്ചത് 190 വർഷങ്ങൾക്ക് മുമ്പാണ് എന്നത് വിശ്വസിക്കാൻ അൽപ്പം പ്രയാസമുള്ള കാര്യമാണ്. ഇലക്ട്രിക്ക് വാഹനങ്ങളുടെ ​ഗണത്തിലെ പ്രശസ്ത മോഡലായ മെർസിഡസ് മോട്ടോർവാ​ൺ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഇലക്ട്രിക്ക് വാഹനം കണ്ടുപിടിച്ചിരുന്നു. 1832ൽ സ്കോട്ടിഷ് ഉപജ്ഞാതാവായ റോബേർട്ട് ആൻഡേർസനാണ് ആദ്യത്തെ ഇലക്ട്രിക്ക് വാഹനം കണ്ടുപിടിച്ചത്. റീചാർജ് ചെയ്യാനാവാത്ത സെല്ലുകളും ഒരു ഇലക്ട്രിക് മോട്ടോറും ഉപയോഗിച്ച് വാഹനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് അദ്ദേഹം കണ്ടെത്തി. ലെഡ്-ആസിഡ് ബാറ്ററികളുടെ കണ്ടുപിടുത്തത്തിന് മുന്നെയാണ് ഇദ്ദേഹം ഇലക്ട്രിക്ക് വാഹനം കണ്ടുപിടിച്ചത്.
ക്രൂയിസ് കൺട്രോൾ കണ്ടുപിടിച്ചത് കാഴ്ച്ചാ വെല്ലുവിളിയുള്ള വ്യക്തി

ആധുനിക ക്രൂയിസ് കൺട്രോൾ കണ്ടുപിടിച്ചത് റാൽഫ് ടീറ്റർ എന്ന വ്യക്തിയാണ്. 1950-ൽ ക്രൂയിസ് കൺട്രോൾ കണ്ടുപിടിച്ചതിന് പേറ്റന്റ് നേടിയ അദ്ദേഹം അതിനെ സ്പീഡോസ്റ്റാറ്റ് എന്ന് വിളിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം, കാഡിലാക്ക് എന്ന പേരിലാണ് ക്രൂയിസ് കൺട്രോൾ അറിയപ്പെട്ടിരുന്നത്. യഥാർത്ഥത്തിൽ റാൽഫ് കാഴ്ചക്ക് വെല്ലുവിളി നേരിടുന്ന ആളായിരുന്നു എന്നതാണ് കൂടുതൽ കൗതുകകരമായ കാര്യം. ഒരിക്കൽ തന്റെ അഭിഭാഷകനോടൊപ്പം യാത്ര ചെയ്യവെയാണ് ക്രൂയിസ് കൺട്രോൾ കണ്ടുപിടിക്കുവാനുള്ള ആശയം ഇദ്ദേഹത്തിന് ലഭിച്ചത്. സംസാരത്തിനിടയിൽ അഭിഭാഷകൻ വാഹനത്തിൻ്റെ വേഗത കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് റാൽഫിനെ അലോസരപ്പെടുത്തി. ഈ പ്രശ്നത്തിന് ഒരു പരിഹാരമായാണ് ക്രൂയിസ് കൺട്രോൾ അദ്ദേഹം കണ്ടുപിടിച്ചത്.
13 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചതിനാണ് ആദ്യ സ്പീഡ് ടിക്കറ്റ് നൽകിയത്

വാഹനം ഒരു പരിധിയൽ കൂടുതൽ വേ​ഗത്തിൽ ഓടിച്ചാൽ പിഴ ലഭിക്കുമെന്നത് തീർച്ചയാണ്. 1896-ൽ 13 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ച് സ്പീഡ് ടിക്കറ്റ് ലഭിച്ച വ്യക്തിയാണ് വാൾട്ടർ അർനോൾഡ്. മണിക്കൂറിൽ 3.2 കിലോമീറ്ററായിരുന്നു അക്കാലത്തെ വേഗപരിധി. മാത്രമല്ല അന്നത്തെ ശിക്ഷ അനുസരിച്ച് സ്പീഡ് ടിക്കറ്റ് ലഭിച്ച വ്യക്തി "കുതിരയില്ലാത്ത" വണ്ടിക്ക് മുന്നിൽ ചെങ്കൊടി വീശിക്കൊണ്ട് നടക്കണമെന്നാണ് നിയമം. എന്നാൽ, വാൾട്ടർ ഒരു നിയമവും പാലിക്കാത്തതിനാൽ കോടതിയിൽ ഹാജരാകേണ്ടി വന്നു. ഭാഗ്യവശാൽ, ലോക്കോമോട്ടീവ്‌സ് ഓൺ ഹൈവേ ആക്‌ട് 1896 പ്രകാരം പിഴ ലഭിച്ച വ്യക്തി വണ്ടിക്ക് മുന്നിൽ ചെങ്കൊടി വീശിക്കൊണ്ട് നടക്കണം എന്ന ഉത്തരവ് നീക്കം ചെയ്യുകയും വേഗത പരിധി 23 കിലോമീറ്ററായി ഉയർത്തുകയും ചെയ്തു.
ഏറ്റവും കൂടുതൽ മൈലേജുള്ള കാർ 130 തവണ ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്.

ഒരു വ്യക്തിക്ക് 52 ലക്ഷം കിലോമീറ്ററാണ് ഏറ്റവുമധികം കാറോടിക്കുവാൻ സാധിക്കുന്നത്. ഏകദേശം 130 തവണ ലോകമെമ്പാടും സഞ്ചരിക്കുന്നതിന് തുല്യമാണിത്. വോൾവോ പി1800 എസ് എന്ന വാഹനത്തിൽ ഇർവിൻ ഗോർഡനാണ് ഈ നേട്ടം കൈവരിച്ചത്. പി1800 എസ് വാങ്ങി രണ്ട് ദിവസത്തിനുള്ളിൽ, ഇർവിൻ അതിൽ ഏകദേശം 2,400 കിലോമീറ്റർ സഞ്ചരിച്ചു. വാഹനത്തിൻ്റെ ആദ്യ സർവീസ് തീയതിയിൽ തന്നെ അദ്ദേഹം വാഹനം തിരികെ എത്തിച്ചു. ജോലിയുടെ ഭാ​ഗമയാണ് ഇർവിൻ എല്ലാ ദിവസവും 200 കിലോമീറ്റർ സഞ്ചരിച്ചത്.
1894 ന് മുമ്പ് സ്റ്റീയറിങ്ങ് വീലുകൾ ഉപയോ​ഗിച്ചിരുന്നില്ല

കാറുകൾക്ക് വൃത്താകൃതിയിലുള്ള സ്റ്റിയറിംഗ് വീലുകൾ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം പ്രയാസമുള്ള കാര്യമാണ്. പക്ഷേ അങ്ങനെ ഒരു കാലമുണ്ടായിരുന്നു. സ്റ്റിയറിംഗ് വീലുകൾക്ക് പകരം ലിവർ ഉപയോഗിച്ചാണ് വാഹനങ്ങൾ പ്രവർത്തിച്ചിരുന്നത്. 1894-ൽ പാരീസ്-റൂവൻ റേസിൽ പാൻഹാർഡിൽ വൃത്താകൃതിയിലുള്ള സ്റ്റിയറിംഗ് വീൽ തൻ്റെ വാഹനത്തിൽ ഘടിപ്പിച്ച ആദ്യത്തെ വ്യക്തിയാണ് ആൽഫ്രഡ് വച്ചെറോൺ. ഈ സംവിധാനം വിജയകരമായി തീർന്നതിനാൽ, പാൻഹാർഡ് അവരുടെ എല്ലാ മോഡലുകളിലും സ്റ്റിയറിംഗ് വീൽ ഘടിപ്പിച്ചു.
STORY HIGHLIGHTS: 5 amazing car facts you probably did not know

Next Story