Top

ഇന്ത്യയിൽ കാലുകുത്തി 2022 കെറ്റിഎം ആർസി390; വില 3.14 ലക്ഷം

അപ്പ്ഡേറ്റ് ചെയ്യ്ത പുതിയ പതിപ്പുകളിൽ ഏറ്റവും വില കൂടിയ ബെെക്കാണ് 2022 കെറ്റിഎം ആർസി390

7 May 2022 10:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയിൽ കാലുകുത്തി 2022 കെറ്റിഎം ആർസി390; വില 3.14 ലക്ഷം
X

ഇന്ത്യൻ വിപണിയിൽ ചുവടുവെച്ച് കെറ്റിഎംമ്മിൻ്റെ പുതിയ മോഡൽ 2022 ആർസി390. ബജാജ് ഓട്ടോയാണ് പുതിയ മോഡലിൻ്റെ വരവറിയിച്ചത്. 3.14 ലക്ഷം രൂപയാണ് പുതിയ സ്പോർട്സ് ബൈക്കിൻ്റെ വില. പഴയ മോഡലിൻ്റെ അപ്പ്ഡേറ്റ് ചെയ്യ്ത പതിപ്പാണ് പുതിയ മോഡൽ. പഴയ മോഡലിനെക്കാൾ 36000 രൂപ അധികമാണ് പുതിയ മോഡലിൻ്റെ വില. മികച്ച പെർഫോമൻസും സ്റ്റെലിംങ്ങ് സവിശേഷതകളുമാണ് അപ്പ്ഡേറ്റ് ചെയ്യ്ത മോഡലിനുള്ളത്.

ഹെഡ്ലാമ്പിൻ്റെ അരികുകളിൽ എൽഇഡി ഇൽഡികേറ്ററുകൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ പൂർണമായും എൽഇഡിയിലാണ് ലെെറ്റുകൾ പ്രവർത്തിക്കുക. പഴയ മോഡലിൽ പിൻ കാഴ്ച്ചകൾ കാണാനുപയോ​ഗിക്കുന്ന കണ്ണാടിയിലായിരുന്നൂ ഇൽഡികേറ്ററുകൾ ഘടിപ്പിച്ചിരുന്നത്. പുതിയ ആർസി 200 മോഡൽ ബെെക്കുമായി സാമ്യമുള്ളതാണ് ആർസി390 യുടെ ലെറ്റിങ്ങ് സവിശേഷതകൾ.ഇതു കൂടാതെ ബെക്കിൻ്റെ അരികുകൾ ഭം​ഗിയുള്ളതാക്കാൻ പുതിയ പെയിന്റ് സ്കീമും, ഡിസെെനും ഉപയോ​ഗിച്ചിട്ടുണ്ട്. 1.37 ലിറ്റർ ഡീസൽ ടാങ്ക്, പുതുക്കി നിർമ്മിച്ച ടെയിലിൽ ഭാ​ഗം, അരികുകളിൽ ഘടിപ്പിച്ച എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

പുതിയ 390 അഡ്വഞ്ചർ,390 ഡ്യൂക്ക് എന്നീ ആ​ഗോള മോഡൽ ബെെക്കുകൾക്ക് സമാനമാണ് ആർസി390യുടെ പുതിയ സവിശേഷതകൾ. വാഹനത്തിൻ്റെ ചക്രത്തെ നിയന്ത്രിക്കുന്ന സംവിധാനവും( traction control system) ,കോർണ്ണറിങ്ങ് എബിഎസ്,റ്റിഎഫ്റ്റി ഡിസ്പ്ലെ, മൾട്ടിഫങ്ഷൻ സ്വിച്ച് ​ഗിയർ എന്നിവ ഇതിൽ ഉൾപ്പെടുന്നൂ.

പഴയ മോ‍ഡലിൽ ഉൾപ്പെട്ട ബിഎസ് 6 കംപ്ലയിൻ്റ് 37സിസി, സിങ്കിൾ സിലിൻഡർ, ലിക്വിഡ് കൂൾ എൻജിൻ എന്നിവ അപ്പ്ഡേറ്റ് ചെയ്യ്ത പതിപ്പിലുമുണ്ട്. എതിരാളികളായ കാവസാക്കി നിഞ്ച 300,ടിവിഎസ് അപ്പാച്ചെ ആർആർ310 ​ബിഎസ്6 എന്നീവയുമായി സാമ്യം പുലർത്തുന്നതാണ് 2022 കെറ്റിഎം ആർസി390യുടെ പുതിയ സവിശേഷതകൾ.

STORY HIGHLIGHTS :2022KTM RC390 Has Launched In India At Rupees 3.14 Lakh

Next Story