Top

‘അഞ്ചുലക്ഷം തന്നാല്‍ താഴെയിറങ്ങാം’, സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്; മൊബൈല്‍ ടവറിനുമുകളില്‍ ആത്മഹത്യ ഭീഷണി ഉയര്‍ത്തിയ ഓട്ടോ ഡ്രൈവര്‍ തിരിച്ചിറങ്ങി

കൊച്ചി: ലോക്ഡൗണിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ആലുവ ഏലൂക്കര സ്വദേശിയായ ഓട്ടോ തൊഴിലാളിയായ അയ്യപ്പന്‍ നാലുമണിയോടെയാണ് ടവറിന് മുകളില്‍ കയറിയിരുന്ന് ആത്മഹത്യഭീഷണി മുഴക്കിയത്. കൊവിഡിനെ തുടര്‍ന്ന് പട്ടിണിയിലായ തന്റെ കുടുംബത്തെ പഞ്ചായത്തോ വാര്‍ഡ് മെമ്പര്‍മാരോ സഹായിച്ചില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആത്മഹത്യാ ഭീഷണി. പെട്രോള്‍ അടിക്കാന്‍ വിലകൂടിയതും കാരണങ്ങളായി യുവാവ് ടവറിലുരുന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതിനിടെ സാമ്പത്തികമായി സഹായിക്കാത്തവരെ യുവാവ് ടവറിനുമുകളിലിരുന്ന ചീത്തവിളിച്ചു. സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ടവറില്‍ കയറാന്‍ ശ്രമിച്ചെങ്കിലും അയ്യപ്പന്‍ […]

20 Jun 2021 11:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അഞ്ചുലക്ഷം തന്നാല്‍ താഴെയിറങ്ങാം’, സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്; മൊബൈല്‍ ടവറിനുമുകളില്‍ ആത്മഹത്യ ഭീഷണി ഉയര്‍ത്തിയ ഓട്ടോ ഡ്രൈവര്‍ തിരിച്ചിറങ്ങി
X

കൊച്ചി: ലോക്ഡൗണിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ആലുവ ഏലൂക്കര സ്വദേശിയായ ഓട്ടോ തൊഴിലാളിയായ അയ്യപ്പന്‍ നാലുമണിയോടെയാണ് ടവറിന് മുകളില്‍ കയറിയിരുന്ന് ആത്മഹത്യഭീഷണി മുഴക്കിയത്.

കൊവിഡിനെ തുടര്‍ന്ന് പട്ടിണിയിലായ തന്റെ കുടുംബത്തെ പഞ്ചായത്തോ വാര്‍ഡ് മെമ്പര്‍മാരോ സഹായിച്ചില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആത്മഹത്യാ ഭീഷണി. പെട്രോള്‍ അടിക്കാന്‍ വിലകൂടിയതും കാരണങ്ങളായി യുവാവ് ടവറിലുരുന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതിനിടെ സാമ്പത്തികമായി സഹായിക്കാത്തവരെ യുവാവ് ടവറിനുമുകളിലിരുന്ന ചീത്തവിളിച്ചു.

സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ടവറില്‍ കയറാന്‍ ശ്രമിച്ചെങ്കിലും അയ്യപ്പന്‍ കയ്യില്‍ കരുതിയിരുന്ന പടക്കം പൊട്ടിക്കും എന്ന് ഭീഷണിപ്പെടുത്തി കൊണ്ട് ലൈറ്റര്‍ കത്തിച്ചു. മേലോട്ട് കയറി വന്നാല്‍ സാറും ഞാനും മരിക്കുമെന്നും സാറിന്റെ കുടുംബത്തെ വഴിയാധാരമാക്കാരുതെന്നും ഇയാള്‍ ഉപദേശിച്ചു. ഇതോടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ താഴോട്ട് തിരിച്ചിറങ്ങി.

ഇതിനിടയില്‍ വാര്‍ഡ് മെമ്പര്‍ എത്തി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്‌തെങ്കിലും അത് വിശ്വസിക്കാന്‍ അയ്യപ്പന്‍ തയ്യാറായില്ല. ഒടുവില്‍ അഞ്ചു ലക്ഷം രൂപ ഭാര്യയുടെ കയ്യില്‍ റൊക്കം ഏല്പിച്ചാല്‍ ഇറങ്ങാമെന്ന് അയ്യപ്പന്‍ പറഞ്ഞു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ടും മെമ്പര്‍മാരും ചേര്‍ന്ന് എല്ലാവിധ സാമ്പത്തിക സഹായങ്ങളും ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന് യുവാവ് താഴെയിറങ്ങിയത്.

Also Read: വൃദ്ധനെതിരായ ആക്രമണം: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു, ‘ജില്ലാ പൊലീസ് മേധാവി അന്വേഷിക്കണം’

Next Story

Popular Stories