Top

രാജ്യം ഗാന്ധിജിയുടെ 152-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ അടൂരിലെ ഗാന്ധിസ്മാരക സേവാകേന്ദ്രം കാട് മൂടുന്നു; സംരക്ഷണം ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ

ഗ്രാമീണജനതക്ക് അതിജീവനത്തിന്റെ കരുത്ത് പകര്‍ന്ന തുവയൂര്‍ ഗാന്ധി സ്മാരക സേവാകേന്ദ്രം കാടുകയറി നശിക്കുന്നു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ ശ്രീനി എസ് മണ്ണടിയുടെ നേതൃത്വത്തില്‍ ചരിത്ര സ്മരണകള്‍ ഇരമ്പുന്ന ഗാന്ധി സ്മാരക സേവാ കേന്ദ്രത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഒരുങ്ങുകയാണ് പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.

2 Oct 2020 6:10 AM GMT

രാജ്യം ഗാന്ധിജിയുടെ 152-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ അടൂരിലെ ഗാന്ധിസ്മാരക സേവാകേന്ദ്രം കാട് മൂടുന്നു; സംരക്ഷണം ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ
X

ഗ്രാമീണജനതക്ക് അതിജീവനത്തിന്റെ കരുത്ത് പകര്‍ന്ന തുവയൂര്‍ ഗാന്ധി സ്മാരക സേവാകേന്ദ്രം കാടുകയറി നശിക്കുന്നു. 1956ല്‍ പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ ഇ.നാരായണപിള്ളയുടെ നേത്യത്വത്തില്‍ ഭൂദാനമായി കിട്ടിയ രണ്ടരഏക്കര്‍ സ്ഥലവും കെട്ടിടങ്ങളുമാണ് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നത്. ആചാര്യാ വിനോബാജിയുടെയും ലോക് നായിക് ജയപ്രകാശ് നാരായണന്റെയും സാന്നിധ്യത്തിലാണ് ഈ സേവാകേന്ദ്രം സ്ഥാപിക്കപ്പെട്ടത്.

ഇവിടെ ഖാദി വസ്ത്ര നിര്‍മ്മാണം, എണ്ണയാട്ട്, സോപ്പ്, ചെരുപ്പ്, കോഴിവളര്‍ത്തല്‍, കുട്ടികളുടെ നഴ്‌സറി സ്‌കൂള്‍, കളിമണ്‍പാത്ര നിര്‍മ്മാണം എന്നിവയിലായി 500ല്‍പ്പരം തൊഴിലാളികള്‍ ജോലി ചെയ്തിട്ടുണ്ട്. പിന്നിട് തൊഴിലാളികള്‍ കൂലി കൂടുതലുള്ള പുതിയ തൊഴിലിടങ്ങള്‍ തേടിപ്പോയതും, സര്‍ക്കാര്‍ ധനസഹായം ലഭിക്കാതെ വന്നതും സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയതായി ഗാന്ധി സ്മാരക സേവാകേന്ദ്രം സെക്രട്ടറി ത്രിവിക്രമന്‍പിള്ള പറഞ്ഞു.

ലക്ഷക്കണക്കിന് രൂപയുടെ യന്ത്രസാമഗ്രികളും ഗാന്ധിജിയുടെ 101 വോളിയങ്ങളടങ്ങിയ പുസ്തകങ്ങളും ഇതിനോടകം നശിച്ചു കഴിഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ ശ്രീനി എസ് മണ്ണടിയുടെ നേതൃത്വത്തില്‍ ചരിത്ര സ്മരണകള്‍ ഇരമ്പുന്ന ഗാന്ധി സ്മാരക സേവാ കേന്ദ്രത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഒരുങ്ങുകയാണ് പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

Next Story