Top

യൂറോ കപ്പ് ഫുട്‌ബോള്‍; എതിര്‍താരത്തെ അധിക്ഷേപിച്ച ഓസ്ട്രിയന്‍ താരത്തിന് വിലക്ക്, കടുത്ത നടപടി ഒഴിവായി

യൂറോ കപ്പ് ഫുട്‌ബോളിനിടെ എതിര്‍താരത്തെ അപമാനിച്ച ഓസ്ട്രിയന്‍ താരത്തെ ഒരു മത്സരത്തില്‍ നിന്നു വിലക്കി. മുന്നേറ്റ നിര താരമായ മാര്‍ക്കോ അര്‍ണാട്ടോവിച്ചിനാണ് യുവേഫയുടെ നടപടി നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം വടക്കന്‍ മസഡോണിയയ്‌ക്കെതിരായ മത്സരത്തിനിടെയാണ് അര്‍ണാട്ടോവിച്ച് അധിക്ഷേപിച്ചത്. മത്സരത്തില്‍ ഗോള്‍ നേടിയ ശേഷമുള്ള ആഹ്‌ളാദ പ്രകടനത്തിനിടെയാണ് സംഭവം. സംഘര്‍ഷത്തിലേക്കു നീങ്ങുമായിരുന്ന സംഭവത്തെ കൃത്യസമയത്തെ ഇടപെടലിലൂടെ ഓസ്ട്രിയന്‍ നായകന്‍ ഡേവിഡ് അലാബയാണ് ലഘൂകരിച്ചത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ അര്‍ണാട്ടോവിച്ച് മത്സരത്തിന്റെ അവസാന മിനിറ്റിലാണ് സ്‌കോര്‍ ചെയ്തത്. ഇതിനു […]

17 Jun 2021 5:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂറോ കപ്പ് ഫുട്‌ബോള്‍; എതിര്‍താരത്തെ അധിക്ഷേപിച്ച ഓസ്ട്രിയന്‍ താരത്തിന് വിലക്ക്, കടുത്ത നടപടി ഒഴിവായി
X

യൂറോ കപ്പ് ഫുട്‌ബോളിനിടെ എതിര്‍താരത്തെ അപമാനിച്ച ഓസ്ട്രിയന്‍ താരത്തെ ഒരു മത്സരത്തില്‍ നിന്നു വിലക്കി. മുന്നേറ്റ നിര താരമായ മാര്‍ക്കോ അര്‍ണാട്ടോവിച്ചിനാണ് യുവേഫയുടെ നടപടി നേരിടേണ്ടി വന്നത്.

കഴിഞ്ഞ ദിവസം വടക്കന്‍ മസഡോണിയയ്‌ക്കെതിരായ മത്സരത്തിനിടെയാണ് അര്‍ണാട്ടോവിച്ച് അധിക്ഷേപിച്ചത്. മത്സരത്തില്‍ ഗോള്‍ നേടിയ ശേഷമുള്ള ആഹ്‌ളാദ പ്രകടനത്തിനിടെയാണ് സംഭവം. സംഘര്‍ഷത്തിലേക്കു നീങ്ങുമായിരുന്ന സംഭവത്തെ കൃത്യസമയത്തെ ഇടപെടലിലൂടെ ഓസ്ട്രിയന്‍ നായകന്‍ ഡേവിഡ് അലാബയാണ് ലഘൂകരിച്ചത്.

രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ അര്‍ണാട്ടോവിച്ച് മത്സരത്തിന്റെ അവസാന മിനിറ്റിലാണ് സ്‌കോര്‍ ചെയ്തത്. ഇതിനു പിന്നാലെ നടത്തിയ ആഹ്‌ളാദപ്രകടനത്തിനിടെയാണ് വടക്കന്‍ മസഡോണിയ താരം എഗ്‌സന്‍ ബെയ്റ്റുലായി, എസ്ഗന്‍ അലിയോസ്‌കി എന്നിവരെ അധിക്ഷേപിച്ചത്.

ഇരുവരും അല്‍ബേനിയന്‍ വംശജരാണ്. ഇവര്‍ക്കെതിരേ വംശീയ അധിക്ഷേപമാണ് ഓസ്ട്രിയന്‍ താരം നടത്തിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല യുവേഫ നടത്തിയ അന്വേഷണത്തില്‍ ഓസ്ട്രിയന്‍ താരം എന്താണ് പറഞ്ഞതെന്നു കേട്ടില്ലെന്നാണ് മസഡോണിയന്‍ താരങ്ങള്‍ പറഞ്ഞത്. ഇതോടെയാണ് അര്‍ണാട്ടോവിച്ച് കടുത്ത ശിക്ഷയില്‍ നിന്നു രക്ഷപെട്ടത്. വംശീയ അധിക്ഷേപം തെളിഞ്ഞിരുന്നെങ്കില്‍ താരത്തില്‍ 10 മത്സരങ്ങളില്‍ നിന്ന് വിലക്ക് നേരിട്ടേനെ.

Next Story

Popular Stories