കൊവിഡിനെതിരെ വാക്സിന്, പ്രതിരോധിക്കുന്നത് എച്ച്ഐവിയെ; പരീക്ഷണം ഉപേക്ഷിച്ച് കമ്പനി
തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതു മൂലം പരീക്ഷണഘട്ടത്തിലുള്ള ഓസ്ട്രേലിയന്‍ കൊവിഡ് വാക്സിന്റെ നിര്‍മാണം പിന്‍വലിച്ചു. ഓസ്ട്രേലിയന്‍ കമ്പനിയായ സിഎസ്എലും യൂണിവേഴ്സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡും ചേര്‍ന്ന് നിര്‍മിക്കുന്ന വാക്സിനാണ് പരീക്ഷണ ഘട്ടത്തില്‍ വേണ്ടെന്ന് വെച്ചത്. ഇവര്‍ വികസിപ്പിക്കുന്ന വാക്സിന്റെ 5.1 കോടി ഡോസുകള്‍ വാങ്ങാനായിരുന്നു ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ വളണ്ടിയേര്‍സില്‍ കുത്തിവെപ്പ് നടത്തിയപ്പോള്‍ വാക്സിന് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ പിഴവ് കണ്ടെത്തിയത് മൂലമാണ് കമ്പനി തീരുമാനം. അതേസമയം പരീക്ഷണത്തില്‍ പങ്കെടുത്തവരുടെ ആരോഗ്യത്തിന് കുഴപ്പമൊന്നും സംഭവച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. ആദ്യ ഘട്ട […]

തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതു മൂലം പരീക്ഷണഘട്ടത്തിലുള്ള ഓസ്ട്രേലിയന്‍ കൊവിഡ് വാക്സിന്റെ നിര്‍മാണം പിന്‍വലിച്ചു. ഓസ്ട്രേലിയന്‍ കമ്പനിയായ സിഎസ്എലും യൂണിവേഴ്സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡും ചേര്‍ന്ന് നിര്‍മിക്കുന്ന വാക്സിനാണ് പരീക്ഷണ ഘട്ടത്തില്‍ വേണ്ടെന്ന് വെച്ചത്.
ഇവര്‍ വികസിപ്പിക്കുന്ന വാക്സിന്റെ 5.1 കോടി ഡോസുകള്‍ വാങ്ങാനായിരുന്നു ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ വളണ്ടിയേര്‍സില്‍ കുത്തിവെപ്പ് നടത്തിയപ്പോള്‍ വാക്സിന് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ പിഴവ് കണ്ടെത്തിയത് മൂലമാണ് കമ്പനി തീരുമാനം. അതേസമയം പരീക്ഷണത്തില്‍ പങ്കെടുത്തവരുടെ ആരോഗ്യത്തിന് കുഴപ്പമൊന്നും സംഭവച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.
ആദ്യ ഘട്ട പരീക്ഷണ ഘട്ടത്തിലായിരുന്നു ഈ വാക്സിന്. ഇത് ശരീരത്തില്‍ ആന്റിബോഡികള്‍ ഉല്പാദിപ്പിക്കുന്നുണ്ടെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ എച്ച്ഐവി ബാധയ്ക്കെതിരായ ആന്റിബോഡികളും ഈ വാക്സിന് കുത്തിവെച്ചവരുടെ ശരീരത്തില്‍ ഉല്പാദിപ്പിക്കാന് തുടങ്ങി. പക്ഷെ പരീക്ഷണത്തില്‍ പങ്കെടുത്ത ആരും എച്ച്ഐവി പോസിറ്റീവ് ആയിരുന്നില്ല.
ഈ പിഴവ് തിരുത്താന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്ന് മുന്നില്‍ കണ്ടാണ് വാക്സിന് വികസിപ്പിക്കല്‍ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ശാസ്ത്ര സംഘം തീരുമാനിച്ചത്. 11 മാസമായി ഈ വാക്സിന് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു സിഎസ്എലും യൂണിവേഴ്സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡും. യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള തീരുമാനമാണിതെന്ന് പറഞ്ഞ് നിരവധി മെഡിക്കല്‍ വിദഗ്ദര്‍ ഓസ്ട്രേയിലന് കമ്പനിയെ അഭിനന്ദിച്ചു.