Top

ലാങ്ങറിന്റെ പരിശീലനരീതി കടുപ്പം; താരങ്ങളുടെ പരാതിയില്‍ കോച്ചിന് താക്കീത്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍താരവുമായ ജസ്റ്റിന്‍ ലാങ്ങറിനെതിരേ പരാതിയുമായി ടീമംഗങ്ങള്‍. ലാങ്ങറിന്റെ പരിശീലന രീതി കഠിനമാണെന്നും അതുമായി ഒത്തുപോകാന്‍ പ്രയാസമാണെന്നും പരാതിപ്പെട്ട താരങ്ങള്‍ പരിശീലന രീതി മാറ്റാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു. ക്രിക്കറ്റ് കളിക്കുമ്പോള്‍ തന്നെ കര്‍ക്കശക്കാരനായിരുന്നു ലാങ്ങര്‍ പരിശീലകനായപ്പോഴും അതേ കാര്‍ക്കശ്യം തുടരുകയാണെന്നും ഇതാണ് താരങ്ങളുടെ അതൃപ്തിക്കു കാരണമായതെന്നും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 വരെ കരാര്‍ ഉള്ള ലാങ്ങറിന്റെ കരാര്‍ പുതുക്കാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തയാറെടുക്കുന്നതിനിടെയാണ് പരാതിയുമായി താരങ്ങള്‍ ബോര്‍ഡിനെ […]

28 May 2021 1:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലാങ്ങറിന്റെ പരിശീലനരീതി കടുപ്പം; താരങ്ങളുടെ പരാതിയില്‍ കോച്ചിന് താക്കീത്
X

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍താരവുമായ ജസ്റ്റിന്‍ ലാങ്ങറിനെതിരേ പരാതിയുമായി ടീമംഗങ്ങള്‍. ലാങ്ങറിന്റെ പരിശീലന രീതി കഠിനമാണെന്നും അതുമായി ഒത്തുപോകാന്‍ പ്രയാസമാണെന്നും പരാതിപ്പെട്ട താരങ്ങള്‍ പരിശീലന രീതി മാറ്റാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു.

ക്രിക്കറ്റ് കളിക്കുമ്പോള്‍ തന്നെ കര്‍ക്കശക്കാരനായിരുന്നു ലാങ്ങര്‍ പരിശീലകനായപ്പോഴും അതേ കാര്‍ക്കശ്യം തുടരുകയാണെന്നും ഇതാണ് താരങ്ങളുടെ അതൃപ്തിക്കു കാരണമായതെന്നും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2022 വരെ കരാര്‍ ഉള്ള ലാങ്ങറിന്റെ കരാര്‍ പുതുക്കാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തയാറെടുക്കുന്നതിനിടെയാണ് പരാതിയുമായി താരങ്ങള്‍ ബോര്‍ഡിനെ സമീപിച്ചത്. ഡ്രസിങ് റൂമില്‍ കൂടുതല്‍ സ്വാതന്ത്ര്യവും നിയന്ത്രണങ്ങളില്‍ ഇളവും വേണമെന്നാണ് താരങ്ങളുടെ ആവശ്യം.

താരങ്ങളുടെ ആവശ്യം പരിഗണിച്ച ബോര്‍ഡ് പരിശീലന രീതിയിലും നിയന്ത്രണങ്ങളിലും മാറ്റം വരുത്തണമെന്ന് ലാങ്ങര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയയ്ക്കായി 105 ടെസ്റ്റുകളും എട്ട് ഏകദിനങ്ങളും കളിച്ച താരമാണ് ലാങ്ങര്‍. 7696 റണ്‍സാണ് ടെസ്റ്റില്‍ ലാങ്ങര്‍ നേടിയിട്ടുള്ളത്. 23 സെഞ്ചുറികളും 30 അര്‍ധസെഞ്ചുറികളും സ്വന്തം പേരിലുണ്ട്. 250 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

2007-ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ച ലാംഗര്‍ 2018-ലെ പന്തു ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഡാരന്‍ ലേമാന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ഓസ്‌ട്രേലിയയുടെ പരിശീലകനായത്.

Next Story

Popular Stories