Top

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയ ജോര്‍ദാന്‍ മുറെ ആരാണ്?

യുവ സ്ട്രൈക്കര്‍ ജോര്‍ദാന്‍ മുറെ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി പന്തു തട്ടും ഓസ്‌ട്രേലിയാന്‍ എ ലീഗിലാണ് മുറെ നേരത്തെ കളിച്ചിരുന്നത്. ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പ് വച്ച യുവതാരം വിസ പ്രോസസിംഗ് അടക്കമുള്ള കാര്യങ്ങള്‍ തീര്‍ത്ത് ഉടന്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരും. എ-ലീഗ് ക്ലബ് സെന്‍ട്രല്‍ കോസ്റ്റ് മാറിനേഴ്സില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്സ് കൂടാരത്തിലേക് എത്തുന്നത് .ഫോര്‍വേഡ് ആയും വിങ്ങര്‍ ആയും കളിക്കാന്‍ കഴിവുള്ള താരമാണ് ഇദ്ദേഹം. 2014-15 സീസണില്‍ വെസ്റ്റ് കോസ്റ്റ് വോള്‍വ്‌സിലൂടെയാണ് മുറെ പ്രൊഫെഷണല്‍ […]

24 Oct 2020 7:18 AM GMT

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയ ജോര്‍ദാന്‍ മുറെ ആരാണ്?
X

യുവ സ്ട്രൈക്കര്‍ ജോര്‍ദാന്‍ മുറെ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി പന്തു തട്ടും ഓസ്‌ട്രേലിയാന്‍ എ ലീഗിലാണ് മുറെ നേരത്തെ കളിച്ചിരുന്നത്.

ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പ് വച്ച യുവതാരം വിസ പ്രോസസിംഗ് അടക്കമുള്ള കാര്യങ്ങള്‍ തീര്‍ത്ത് ഉടന്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരും.

എ-ലീഗ് ക്ലബ് സെന്‍ട്രല്‍ കോസ്റ്റ് മാറിനേഴ്സില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്സ് കൂടാരത്തിലേക് എത്തുന്നത് .ഫോര്‍വേഡ് ആയും വിങ്ങര്‍ ആയും കളിക്കാന്‍ കഴിവുള്ള താരമാണ് ഇദ്ദേഹം.

2014-15 സീസണില്‍ വെസ്റ്റ് കോസ്റ്റ് വോള്‍വ്‌സിലൂടെയാണ് മുറെ പ്രൊഫെഷണല്‍ കരിയര്‍ ആരംഭിക്കുന്നത്.2016ല്‍ താരം എന്‍പിഎല്‍ ക്ലബ്ബായ എപിഐഎ ലെയ്ചാര്‍ട്ടില്‍ എത്തി.ലെയ്ചാര്‍ട്ടിനായി ഗംഭീര പ്രകടനമായിരുന്നു അന്ന് താരം കാഴ്ചവെച്ചിരുന്നത്.അവര്‍ക്കായി 19 മത്സരങ്ങളില്‍ നിന്നും 23 ഗോളുകള്‍ നേടിയ താരം ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡ് നേടുകയും ചെയ്തു.

2018-19 സീസണിലാണ് മുറെ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്സില്‍ എത്തുന്നത്. റൈനേഴ്‌സിനായി 41 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം 7 ഗോളുകളും 4 അസ്സിസ്റ്റുകളുമാണ് സ്വന്തമാക്കിയത്.

മുറയുടെ സൈനിങ്ങോടെ ബ്ലാസ്റ്റേഴ്സ് ഗോളി ഒഴിച് എല്ലാ പോസിഷനുകളിലേക്കും വിദേശ താരങ്ങള്‍ എത്തിയിട്ടുണ്ട്. അടുത്ത മാസം ഗോവയില്‍ ആരംഭിക്കുന്ന ഐസ്എലിനായുള്ള പ്രീ സീസണ്‍് ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ്.

Popular Stories

    Next Story