Top

‘ഐപിഎല്‍ കഴിഞ്ഞാലും ഓസീസ് താരങ്ങള്‍ക്ക് രാജ്യത്തേക്ക് കടക്കാനാവില്ല’?; നിയമം ലംഘിച്ച് തിരികെ വന്നാല്‍ അഞ്ച് വര്‍ഷം തടവ്

ഇന്ത്യയില്‍ നിന്ന് നിയമംലംഘിച്ച് നാട്ടിലേക്ക് തിരികെയെത്തിയാല്‍ കര്‍ശന നിയമ നടപടിയുണ്ടാകുമെന്ന് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഇന്ത്യയില്‍ അതിരൂക്ഷമായി കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി. നിയമം ലംഘിച്ച് രാജ്യത്തേക്ക് തിരിക്കുന്നവര്‍ക്കെതിരെ അഞ്ച് വര്‍ഷം തടവോ 66,000 ഡോളര്‍ പിഴയോ ചുമത്താനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത ശേഷം ആസ്‌ട്രേലിയയിലേക്ക് തിരിക്കുന്നവര്‍ക്കും വിലക്കുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ഐപിഎല്‍ അവസാനിച്ചാലും വിലക്ക് മാറാതെ ഓസീസ് താരങ്ങള്‍ക്ക് സ്വന്തം രാജ്യത്തേക്ക് എത്താന്‍ കഴിയില്ല. […]

30 April 2021 9:34 AM GMT

‘ഐപിഎല്‍ കഴിഞ്ഞാലും ഓസീസ് താരങ്ങള്‍ക്ക് രാജ്യത്തേക്ക് കടക്കാനാവില്ല’?; നിയമം ലംഘിച്ച് തിരികെ വന്നാല്‍ അഞ്ച് വര്‍ഷം തടവ്
X

ഇന്ത്യയില്‍ നിന്ന് നിയമംലംഘിച്ച് നാട്ടിലേക്ക് തിരികെയെത്തിയാല്‍ കര്‍ശന നിയമ നടപടിയുണ്ടാകുമെന്ന് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഇന്ത്യയില്‍ അതിരൂക്ഷമായി കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി. നിയമം ലംഘിച്ച് രാജ്യത്തേക്ക് തിരിക്കുന്നവര്‍ക്കെതിരെ അഞ്ച് വര്‍ഷം തടവോ 66,000 ഡോളര്‍ പിഴയോ ചുമത്താനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത ശേഷം ആസ്‌ട്രേലിയയിലേക്ക് തിരിക്കുന്നവര്‍ക്കും വിലക്കുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.

ഐപിഎല്‍ അവസാനിച്ചാലും വിലക്ക് മാറാതെ ഓസീസ് താരങ്ങള്‍ക്ക് സ്വന്തം രാജ്യത്തേക്ക് എത്താന്‍ കഴിയില്ല. നിലവില്‍ ആന്‍ഡ്രൂ തൈ മാത്രമാണ് ഐപിഎല്ലില്‍ നിന്ന് പിന്മാറി ജന്മനാട്ടില്‍ തിരികെയെത്തിയിട്ടുള്ളു. ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയ ആഡം സംപയുള്‍പ്പെടെയുള്ള മൂന്ന് താരങ്ങളും ടൂര്‍ണമെന്റില്‍ തുടരുന്ന പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്മിത്ത് തുടങ്ങിയ താരങ്ങളും ഇന്ത്യയില്‍ കുടുങ്ങും. ഇന്ത്യയില്‍ നിന്നുള്ള യാത്രവിലക്ക് മാറ്റിയാലെ ഇവര്‍ക്ക് തിരികെയെത്താന്‍ കഴിയൂ.

അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഏതാണ്ട് 90,000 ആസ്‌ട്രേലിയന്‍ പൗരന്മാരാണ് ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്നത്. പൗരന്മാരെ ജന്മനാട്ടിലെത്തിക്കാന്‍ നിലവില്‍ ഔദ്യോഗിക തലത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. ഐപിഎല്ലില്‍ തുടരുന്ന താരങ്ങള്‍ക്ക് പ്രത്യേകമായി യാതൊരു പരിഗണനയും നല്‍കില്ലെന്ന് നേരത്തെ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Next Story

Popular Stories