Top

ഇന്ത്യയില്‍ തുടരുന്ന താരങ്ങള്‍ സ്വയം ഉത്തരവാദിത്തം ഏല്‍ക്കണം; പ്രത്യേക വിമാനമോ പ്രത്യേക പരിഗണനയോ നല്‍കില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ഐ.പി.എല്‍. കളിക്കാന്‍ ഇന്ത്യയില്‍ തുടരുന്ന താരങ്ങള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നില്‍ക്കണമെന്നും മടങ്ങിയെത്താന്‍ സ്വന്തമായി വഴി നോക്കണമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഓസ്‌ട്രേലിയ നിര്‍ത്തിവച്ചതിനു പിന്നാലെയാണ് മോറിസണ്‍ താരങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയത്. ഇന്നു രാത്രി മുതല്‍ മേയ് 15 വരെയാണ് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഓസ്‌ട്രേലിയയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് നീട്ടണമോ വേണ്ടയോ എന്ന് ഇന്ത്യയിലെ സാഹചര്യത്തിന് അനുസരിച്ചു തീരുമാനിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മേയ് 30-നാണ് […]

27 April 2021 6:12 AM GMT

ഇന്ത്യയില്‍ തുടരുന്ന താരങ്ങള്‍ സ്വയം ഉത്തരവാദിത്തം ഏല്‍ക്കണം; പ്രത്യേക വിമാനമോ പ്രത്യേക പരിഗണനയോ നല്‍കില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
X

ഐ.പി.എല്‍. കളിക്കാന്‍ ഇന്ത്യയില്‍ തുടരുന്ന താരങ്ങള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നില്‍ക്കണമെന്നും മടങ്ങിയെത്താന്‍ സ്വന്തമായി വഴി നോക്കണമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍.

കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഓസ്‌ട്രേലിയ നിര്‍ത്തിവച്ചതിനു പിന്നാലെയാണ് മോറിസണ്‍ താരങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയത്.

ഇന്നു രാത്രി മുതല്‍ മേയ് 15 വരെയാണ് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഓസ്‌ട്രേലിയയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് നീട്ടണമോ വേണ്ടയോ എന്ന് ഇന്ത്യയിലെ സാഹചര്യത്തിന് അനുസരിച്ചു തീരുമാനിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മേയ് 30-നാണ് ഐ.പി.എല്‍. തീരുന്നത്. നിലവില്‍ ഓസ്‌ട്രേലിയന്‍ ദേശീയ ടീമംഗങ്ങളായ ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, പാറ്റ് കമ്മിന്‍സ് തുടങ്ങി 14 ഓസീസ് താരങ്ങളാണ് ഐ.പി.എല്ലിനായി ഇന്ത്യയിലുള്ളത്. കോവിഡ് നിരക്ക് ഉയര്‍ന്നതിനു പിന്നാലെ ആന്‍ഡ്രൂ ടൈ, ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നീ താരങ്ങള്‍ ഐ.പി.എല്‍. ഉപേക്ഷിച്ചു ഓസ്‌ട്രേലിയയ്ക്കു മടങ്ങിയിരുന്നു.

ഇന്ത്യയില്‍ തുടരുന്ന താരങ്ങള്‍ക്ക് മറ്റു പൗരന്മാര്‍ക്കു മുകളില്‍ പ്രത്യേക പരിഗണനകള്‍ നല്‍കാന്‍ സാധിക്കില്ലെന്നും സാധാരണ യാത്രക്കാര്‍ക്ക് യാത്രാ വിലക്ക് നിലനില്‍ക്കെ ഇവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പാട് ചെയ്യുന്നത് ശരിയല്ലന്നുമാണ് ഓസീസ് പ്രധാനമന്ത്രിയുടെ നിലപാട്.

Next Story

Popular Stories