Top

ഔഫിനെ കുത്തിയത് പിടിയില്‍ അമര്‍ത്തിയാല്‍ തുറക്കുന്ന കത്തികൊണ്ട്; ഇര്‍ഷാദ് കത്തി വാങ്ങിയ കടയില്‍ ക്രൈം ബ്രാഞ്ച്

കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ എസ് വൈ എസ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അബ്ദുറഹ്മാന്‍ ഔഫിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയേക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് സംഘം കടയിലെത്തി. കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ ദാമോദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടയിലെത്തി അന്വേഷണം നടത്തിയത്. ഔഫിനെ കുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി കല്ലൂരാവി മുണ്ടത്തോട് തെങ്ങിന്‍തോപ്പില്‍ നിന്ന് കണ്ടെത്തിയിരുന്നു. പ്രതി ഇര്‍ഷാദിനെ കൊണ്ടുവന്നുള്ള തെളിവെടുപ്പിനെ തുടര്‍ന്നായിരുന്നു ഇത്. 10.8 സെന്റിമീറ്റര്‍ നീളമുള്ള കത്തി താന്‍ ഒരു വര്‍ഷം മുമ്പ് വാങ്ങിയതാണെന്ന് മുഹമ്മദ് ഇര്‍ഷാദ് ക്രൈം […]

8 Jan 2021 11:03 AM GMT

ഔഫിനെ കുത്തിയത് പിടിയില്‍ അമര്‍ത്തിയാല്‍ തുറക്കുന്ന കത്തികൊണ്ട്; ഇര്‍ഷാദ് കത്തി വാങ്ങിയ കടയില്‍ ക്രൈം ബ്രാഞ്ച്
X

കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ എസ് വൈ എസ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അബ്ദുറഹ്മാന്‍ ഔഫിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയേക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് സംഘം കടയിലെത്തി. കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ ദാമോദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടയിലെത്തി അന്വേഷണം നടത്തിയത്. ഔഫിനെ കുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി കല്ലൂരാവി മുണ്ടത്തോട് തെങ്ങിന്‍തോപ്പില്‍ നിന്ന് കണ്ടെത്തിയിരുന്നു. പ്രതി ഇര്‍ഷാദിനെ കൊണ്ടുവന്നുള്ള തെളിവെടുപ്പിനെ തുടര്‍ന്നായിരുന്നു ഇത്.

10.8 സെന്റിമീറ്റര്‍ നീളമുള്ള കത്തി താന്‍ ഒരു വര്‍ഷം മുമ്പ് വാങ്ങിയതാണെന്ന് മുഹമ്മദ് ഇര്‍ഷാദ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലിരിക്കെ മൊഴി നല്‍കിയിരുന്നു. മുണ്ടത്തോട് തെങ്ങിന്‍ തോപ്പില്‍ പുല്ലിനിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. പിടിയില്‍ അമര്‍ത്തിയാല്‍ തുറന്നുവരുന്ന ആയുധമാണിത്. ഇര്‍ഷാദിന്റെ മൊഴിയനുസരിച്ച് ഒരു വര്‍ഷം മുമ്പ് കടയില്‍ നിന്ന് വാങ്ങിയത് തന്നെയാണോ? കണ്ടെടുത്ത കത്തിയും കടയില്‍ നിന്ന ്‌വാങ്ങിയ കത്തിയും ഒന്നാണോ? തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇര്‍ഷാദ് അടക്കം മൂന്ന് പ്രതികളെ ചോദ്യം ചെയ്ത് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ഗുഢാലോചനയേക്കുറിച്ചും പ്രതികള്‍ക്ക് സഹായം നല്‍കിയവരേക്കുറിച്ചുമാണ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം. കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഔഫ് വധക്കേസില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദ്, ഹസന്‍, ആഷിര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മുസ്ലീം ലീഗിന്റെ കാഞ്ഞങ്ങാട് മുന്‍ മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദ് ആണ് കേസിലെ മുഖ്യപ്രതി. കൃത്യം നടത്തിയത് താനാണെന്ന് ഇര്‍ഷാദ് പൊലീസിനോട് സമ്മതിച്ചിരുന്നു. എംഎസ്എഫ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡന്റാണ് ഹസ്സന്‍. ഡിസംബര്‍ 23 രാത്രി 10.30ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഡിവൈഎഫ്‌ഐപ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന് കുത്തേല്‍ക്കുന്നത്. കുത്തേറ്റ് ഹൃദയധമനി തകര്‍ന്ന് രക്തം വാര്‍ന്നാണ് ഔഫ് മരണപ്പെട്ടത്. നെഞ്ചില്‍ വലതുഭാഗത്തായി എട്ട് സെന്റിമീറ്റര്‍ ആഴത്തിലുള്ള കുത്തേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന അബ്ദുള്‍ റഹ്മാനെയും സുഹൃത്ത് ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നെന്നാണ് അനുമാനം. അക്രമത്തിനിടെ പരുക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു.

ഔഫ് അബ്ദുറഹ്മാന്റെത് രാഷ്ട്രീയകൊലപാതകമാണെന്ന് ജില്ല പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വോട്ടെണ്ണല്‍ ദിവസത്തെ ഡിവൈഎഫ്‌ഐയൂത്ത് ലീഗ് സംഘര്‍ഷത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. കൊലപാതകസമയത്ത് സംഘര്‍ഷം ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

Next Story