‘ആശയക്കുഴപ്പം വേണ്ട, നടുവിരല്‍ തന്നെ’; ക്രിമിനല്‍ കേസിന് അനുമതി നല്‍കിയതിന് പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ കുനാല്‍ കമ്ര
കോടതിയലക്ഷ്യപരാതികളില് ക്രിമിനല്‍ കേസെടുക്കാന്‍ അറ്റോര്‍ണി ജനറലും പ്രിന്‍സിപ്പല്‍ ലോ ഓഫീസറും അനുമതി കൊടുത്തതിന് പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയ്ക്കെതിരെ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. വിമാനത്തിന്റെ ജനലിലേക്ക് രണ്ട് വിരലുകള്‍ ഉയര്ത്തിനില്ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച കുനാല്‍ അതിനുമുകളില്‍ തലവാചകമായി എഴുതിയിരിക്കുന്നത് ‘വിരലുകളില്‍ ഒന്ന് എസ് എ ബോബ്ഡെയ്ക്കുള്ളതാണ്. നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നില്ല, നടുവിരല്‍ തന്നെയാണ്’ എന്നാണ്. റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യനമുവദിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതിയ്ക്കെതിരെ ട്വീറ്റ് […]

കോടതിയലക്ഷ്യപരാതികളില് ക്രിമിനല്‍ കേസെടുക്കാന്‍ അറ്റോര്‍ണി ജനറലും പ്രിന്‍സിപ്പല്‍ ലോ ഓഫീസറും അനുമതി കൊടുത്തതിന് പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയ്ക്കെതിരെ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. വിമാനത്തിന്റെ ജനലിലേക്ക് രണ്ട് വിരലുകള്‍ ഉയര്ത്തിനില്ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച കുനാല്‍ അതിനുമുകളില്‍ തലവാചകമായി എഴുതിയിരിക്കുന്നത് ‘വിരലുകളില്‍ ഒന്ന് എസ് എ ബോബ്ഡെയ്ക്കുള്ളതാണ്. നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നില്ല, നടുവിരല്‍ തന്നെയാണ്’ എന്നാണ്.

റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യനമുവദിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതിയ്ക്കെതിരെ ട്വീറ്റ് ചെയ്തതുള്‍പ്പടെയുള്ള കോടതിയലക്ഷ്യ പരാതികളില്‍ ക്രിമിനല്‍ കേസെടുക്കാന്‍ അനുമതിയായതോടെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരിക്കും ഇനി കുനാല്‍ കമ്രയുടെ കേസ് പരിഗണിക്കുക. ഈ കേസുകളില്‍ കുറ്റക്കാരനാണെന്നാണ് ബെഞ്ചിന്റെ വിധിയെങ്കില്‍ ആറ് മാസത്തോളം തടവും പുറമെ പിഴയും നേരിടേണ്ടി വരുമെന്നിരിക്കെയാണ് ചീഫ് ജസ്റ്റിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കുനാല്‍ എത്തുന്നത്.
അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യമനുവദിച്ച സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച് കുനാല്‍ കമ്രയിട്ട ട്വീറ്റ് കോടതിയലക്ഷ്യമാണെന്നാരോപിച്ച് അറ്റോര്‍ണി ജനറലിന് അഭിഭാഷകനായ റിസ്വാന് സിദ്ദിഖിയാണ് പരാതി നല്‍കിയത്. എന്നാല്‍ തനിക്കെതിരെ വന്ന പരാതിയ്ക്കെതിരെ ട്വീറ്റ് ചെയ്ത കുനാല്‍ വിട്ടുവീഴ്ച്ചയോടെ പ്രവര്‍ത്തിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ താനാരാണെന്നായിരുന്നു പ്രതികരിച്ചത്.
‘രാഷ്ട്ര താല്പര്യങ്ങള് മുന്‍ നിര്‍ത്തിക്കൊണ്ടാണ് സുപ്രീംകോടതി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മഹാത്മ ഗാന്ധിയുടെ ചിത്രം മാറ്റി ഹരീഷ് സാല്‍വെയുടെ ചിത്രം വെക്കേണ്ട സമയമാണിത്’, കുനാല്‍ പറഞ്ഞു. ഈ പരാമര്‍ശത്തിലൂടെയാണ് കമ്ര കോടതിയലക്ഷ്യം നടത്തിയെന്ന് പരാതി ഉയര്‍ന്നത്. ഇത് കൂടാതെ ‘ഫസ്റ്റ്ക്ലാസ്സ് യാത്രികര്‍ക്ക് ഷാംപെയിന് വിളമ്പുന്ന ഒരു ഫ്ലൈറ്റ് അറ്റന്‍ഡറാണ് ജസ്റ്റീസ് ചന്ദ്രചൂഢഡ്. അതേസമയം സാധാരണക്കാര്‍ കയറുന്നുണ്ടോ ഇരിക്കുന്നുണ്ടോ എന്ന് ഇവര്‍ അറിയുന്നില്ല’, എന്ന പരാമര്‍ശവും അദ്ദേഹം നടത്തിയിരുന്നു.
പരാതി പരിഗണിച്ച അറ്റോര്‍ണ് ജനറല്‍ കെ കെ വേണുഗോപാല്‍ കമ്രയുടെ ട്വീറ്റുകള്‍ അങ്ങേയറ്റം അധിക്ഷേപകരമാണെന്നും നര്‍മ്മവും കോടതിയലക്ഷ്യവും തമ്മിലുള്ള അതിര്‍വരമ്പ് ഭേദിക്കുന്നതാണന്നും വിമര്‍ശിച്ചിരുന്നു. എന്നാല്‍ തനിക്കെതിരായ പരാതികളില്‍ ഭയന്ന് ട്വീറ്റുകള്‍ പിന്‍വലിക്കാനോ മാപ്പ് പറയാനോ തയാറല്ലെന്നായിരുന്നു കുനാല്‍ കമ്രയുടെ പ്രതികരണം.
റിപബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ഡിസൈര്‍ അന്‍വെയ് നായിക്കും അമ്മയും ആത്മഹത്യ ചെയ്ത കേസില്‍ നവംബര്‍ നാലിന് അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിയ്ക്ക് നവംബര്‍ 11 ന് സുപ്രിം കോടതി ജാമ്യമനുവദിച്ചിരുന്നു. ജാമ്യഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ച് മഹാരാഷ്ട്ര സര്‍ക്കാരിനെതിരെയും ബേംബെ ഹൈക്കോടതിയ്ക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് നടത്തിയത്. ട്വീറ്റുകളുടെ പേരില്‍ പോലും ആളുകള്‍ ജയിലിലടക്കപ്പെടുന്നു. ഹൈക്കോടതിയില്‍ കടമ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്നും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.