വീണ ജോര്‍ജിനെതിരെ കയ്യേറ്റ ശ്രമം: ‘സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രവേശനമില്ലെന്ന് പറഞ്ഞു, കാര്‍ തടഞ്ഞു’
പത്തനംതിട്ട: ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ വീണ ജോര്‍ജിനെതിരെ കയ്യേറ്റ ശ്രമം. ആറന്മുള ആറാട്ടുപുഴയില്‍ വെച്ചായിരുന്നു സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് വീണ ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം. ബൂത്ത് സന്ദര്‍ശിക്കാനെത്തിയ തന്നെ തടഞ്ഞ കയ്യേറ്റക്കാര്‍ അസഭ്യ വര്‍ഷം നടത്തി. വിഷയത്തില്‍ പാര്‍ട്ടിയുമായി ആലോചിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും സ്വാഭാവികമായും ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വീണ പറഞ്ഞു. ‘സ്ഥാനാര്‍ത്ഥികള്‍ ബൂത്ത് സന്ദര്‍ശിക്കരുതെന്ന് പറഞ്ഞായിരുന്നു അവര്‍ എത്തിയത്. എന്റെ കാര്‍ തടഞ്ഞ അവര്‍ […]

പത്തനംതിട്ട: ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ വീണ ജോര്‍ജിനെതിരെ കയ്യേറ്റ ശ്രമം. ആറന്മുള ആറാട്ടുപുഴയില്‍ വെച്ചായിരുന്നു സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് വീണ ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം.
ബൂത്ത് സന്ദര്‍ശിക്കാനെത്തിയ തന്നെ തടഞ്ഞ കയ്യേറ്റക്കാര്‍ അസഭ്യ വര്‍ഷം നടത്തി. വിഷയത്തില്‍ പാര്‍ട്ടിയുമായി ആലോചിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും സ്വാഭാവികമായും ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വീണ പറഞ്ഞു.
‘സ്ഥാനാര്‍ത്ഥികള്‍ ബൂത്ത് സന്ദര്‍ശിക്കരുതെന്ന് പറഞ്ഞായിരുന്നു അവര്‍ എത്തിയത്. എന്റെ കാര്‍ തടഞ്ഞ അവര്‍ കയ്യേറ്റ ശ്രമം നടത്തുകയും അസഭ്യ വര്‍ഷം ചൊരിയുകയുമായിരുന്നു’
വീണ ജോര്‍ജ്
എല്ലാ സ്ഥാനാര്‍ത്ഥികളും ചെയ്യുന്നത് പോലെയാണ് താന്‍ ബൂത്ത് സന്ദര്‍ശിക്കാന്‍ എത്തിയതെന്ന് വീണ ജോര്‍ജ് പറഞ്ഞു. തന്റെ ബൂത്തായ പത്തനംതിട്ട ആനപ്പാറയില്‍ തുടങ്ങി ഒരോ ബൂത്തും സന്ദര്‍ശിച്ചു വരികയായിരുന്നു. ആറന്മുളയിലെ ബോര്‍ഡറായ ആറാട്ടുപുഴയില്‍ എത്തിയപ്പോഴാണ് അനിഷ്ട സംഭവം ഉണ്ടായത്. ഒറ്റയ്ക്കാണ് താന്‍ അവിടെ എത്തിയത്. ഒരു ബൂത്തിലെത്തിയതിന് ശേഷം അടുത്ത ബൂത്തിലേക്ക് പോകവെ മൂന്ന് പേരെത്തി തടഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ വരാന്‍ പാടില്ലെന്നും ഇവിടെ വോട്ടര്‍മാര്‍ക്ക് മാത്രമേ പ്രവേശനം ഉള്ളുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ എനിക്ക് മാത്രമല്ല, എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ബൂത്ത് സന്ദര്‍ശിക്കാം എന്ന് പറഞ്ഞതിന് ശേഷം ഞാന്‍ ബൂത്തിലേക്ക് പോയി. പിന്നീട് മടങ്ങി തിരികെ കാറിലെത്തിയ എന്നെ കുറച്ച് പേരെത്തി തടഞ്ഞതിന് പിന്നാലെയാണ് കയ്യേറ്റ ശ്രമം ഉണ്ടായതെന്നും വീണ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് ദിനമായ ഇന്ന് ആറന്മുള മണ്ഡലത്തിലെ 233 ബൂത്തികളിലായ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോളിംഗ് ബൂത്തിന് മുന്നില്‍ സിപിഎം ഏജന്റ് എല്‍ഡിഎഫ് ചിഹ്നമുള്ള കൊടിയുമായി നിന്നതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ പ്രശ്നം സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു.