അങ്കമാലിയില്‍ പെണ്‍കുട്ടിയെ ലാബില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു; 19 കാരന് അറസ്റ്റില്‍
കൊച്ചി: പെണ്‍കുട്ടിയെ സ്വകാര്യ ലാബില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. അങ്കമാലി സ്വദേശിയായ 19 കാരനാണ് ബേസില്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ ബേസില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ മുന്‍കാമുകനാണ് ബേസില്‍ എന്നാണ് വിവരം. ബേസില്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയാണെന്ന് അറിഞ്ഞതോടെ പെണ്‍കുട്ടി ബന്ധത്തില്‍നിന്നും പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെ, യുവാവ് പലതവണ വിവാഹാഭ്യര്‍ത്ഥന നടത്തി. പെണ്‍കുട്ടി ഇതെല്ലാം നിരസിക്കുകയും ബേസിലിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ബേസില്‍ […]

കൊച്ചി: പെണ്‍കുട്ടിയെ സ്വകാര്യ ലാബില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. അങ്കമാലി സ്വദേശിയായ 19 കാരനാണ് ബേസില്‍ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ ബേസില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ മുന്‍കാമുകനാണ് ബേസില്‍ എന്നാണ് വിവരം. ബേസില്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയാണെന്ന് അറിഞ്ഞതോടെ പെണ്‍കുട്ടി ബന്ധത്തില്‍നിന്നും പിന്മാറുകയായിരുന്നു.
ഇതിന് പിന്നാലെ, യുവാവ് പലതവണ വിവാഹാഭ്യര്‍ത്ഥന നടത്തി. പെണ്‍കുട്ടി ഇതെല്ലാം നിരസിക്കുകയും ബേസിലിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
തുടര്‍ന്നാണ് ബേസില്‍ പെണ്‍കുട്ടി ജോലിചെയ്യുന്ന ലാബില്‍ അതിക്രമിച്ചെത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ സഹോദരനും നാട്ടുകാരും എത്തിയതോടെ ബേസില്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പൊലീസാണ് പ്രതിയെ പിടികൂടിയത്.