
കോന്നി: വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമം. കോന്നി കൈതക്കര സ്വദേശിനി പ്രസന്നക്ക് നേരെയാണ് കൊലപാതക ശ്രമം ഉണ്ടായത്. അംഗന്‍വാടി ഹെല്‍പ്പറായ പടിഞ്ഞാറ്റേതില്‍ പ്രസന്നകുമാരിയെ ആണ് തൃശ്ശൂര്‍ സ്വദേശിയായ യുവാവ് വീടിനുള്ളില്‍ അതിക്രമിച്ച് കയറി കയറിട്ട് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അന്‍പത് വയസ്സാണ് ഇവര്‍ക്ക്.
ഇന്ന് രാവിലെയാണ് സംഭവം. സംഭവശേഷം ഓടിപ്പോയ യുവാവിനെ നാട്ടുകാര്‍ പിടികൂടി കോന്നി പൊലീസില്‍ ഏല്പിച്ചു. ഒരു വര്‍ഷമായി ഇവിടെ മേസ്തിരിപ്പണി ചെയ്തു വരികയാണ് ഇയാള്‍. പണി ചെയ്യുന്ന വീടിന് സമീപം താമസിക്കുന്ന വീട്ടമ്മയെ ഒരാഴ്ച്ചയോളം നിരീക്ഷിച്ച ശേഷമാണ് ഇയാള്‍ കൊലപാതക ശ്രമം നടത്തിയത്.
കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല.
Next Story