ലിജുവിനെ തോല്‍പ്പിക്കാന്‍ ശ്രമം; തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഇല്ലിക്കല്‍ കുഞ്ഞുമോനെതിരെ അച്ചടക്ക നടപടി
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തോല്‍വിയില്‍ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. നഗരസഭ മുന്‍ ചെയര്‍മാനും മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ ഇല്ലിക്കല്‍ കുഞ്ഞുമോനെ നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കി. പകരം നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി അഡ്വ. റീഗോ രാജുവിനെ തിരഞ്ഞെടുത്തു. അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജുവിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന കണ്ടെത്തലിലാണ് നടപടി. ആരോപണത്തില്‍ മുന്‍പ് ഇല്ലിക്കല്‍ കുഞ്ഞുമോന് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നിയമസഭാതെരഞ്ഞെടുപ്പിലെ […]
6 July 2021 4:39 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തോല്‍വിയില്‍ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. നഗരസഭ മുന്‍ ചെയര്‍മാനും മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ ഇല്ലിക്കല്‍ കുഞ്ഞുമോനെ നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കി. പകരം നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി അഡ്വ. റീഗോ രാജുവിനെ തിരഞ്ഞെടുത്തു.
അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജുവിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന കണ്ടെത്തലിലാണ് നടപടി. ആരോപണത്തില്‍ മുന്‍പ് ഇല്ലിക്കല്‍ കുഞ്ഞുമോന് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
നിയമസഭാതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഡിസിസി നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി ഇല്ലിക്കല്‍ കുഞ്ഞുമോന് രംഗത്തെത്തിയിരുന്നു. അമ്പലപ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് തന്റെ പേരാണ് ഡിസിസിയില്‍ ഉയര്‍ന്നുവന്നതെന്നും പിന്നീട് അതില്‍ മാറ്റം വന്നതില്‍ ഗൂഢാലോചന ഉണ്ടെന്നുമായിരുന്നു കുഞ്ഞുമോന്റെ ആരോപണം.
അമ്പലപ്പുഴയില്‍ നിന്ന് മത്സരിക്കുന്നതില്‍ നിന്ന് ജി സുധാകരന് പിന്മാറിയതോടെ കായംകുളത്ത് മത്സരിക്കാനിരുന്ന എം ലിജു അമ്പലപ്പുഴയിലേക്ക് ചുവടുമാറിയ എം ലിജുവിനെ ലക്ഷ്യം വെച്ചായിരുന്നു കുഞ്ഞുമോന്റെ പ്രതിഷേധം. ഈ നീക്കത്തില്‍ എതിര്‍പ്പുമായി രംഗത്തെത്തിയ കുഞ്ഞുമോന് വിമത സ്വരമുയര്‍ത്തുകയും തെരഞ്ഞെടുപ്പ് സമയത്ത് കുഞ്ഞുമോനെ അനുകൂലിച്ച് എം ലിജുവിനെതിരെ നഗരത്തില്‍ ഫ്ലക്സുകളക്കം ഉയരുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച് സലാം എം ലിജുവിനെ 11,125 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. പിന്നാലെ ജില്ലയിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എം ലിജു ഡിസിസി അധ്യക്ഷ സ്ഥാനവും രാജിവെച്ചിരുന്നു.