വൃദ്ധനെതിരായ ആക്രമണം: മനുഷ്യാവകാശ കമ്മീഷന് സ്വമേധയ കേസെടുത്തു, ‘ജില്ലാ പൊലീസ് മേധാവി അന്വേഷിക്കണം’
പത്തനംതിട്ട വലംചുഴിയില്‍ വൃദ്ധനെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്തോടെയാണ് സംഭവം പുറത്തുവന്നത്. വിഷയത്തില്‍ മകന് ഷാനവാസിനും മരുമകള്‍ ഷീബക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷന് അംഗം വി കെ ബീനാകുമാരി നോട്ടീസ് അയച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് നടപടി. ALSO […]
20 Jun 2021 9:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്തനംതിട്ട വലംചുഴിയില്‍ വൃദ്ധനെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്തോടെയാണ് സംഭവം പുറത്തുവന്നത്. വിഷയത്തില്‍ മകന് ഷാനവാസിനും മരുമകള്‍ ഷീബക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷന് അംഗം വി കെ ബീനാകുമാരി നോട്ടീസ് അയച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് നടപടി.
കഴിഞ്ഞ ദിവസമാണ് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 75 കാരനായ വലഞ്ചുഴി കൊണ്ട്മണ്ണില് റഷീദിനെ മകന് ഷാനവാസും മരുമകള്‍ ഷീബയും മറ്റൊരു ബന്ധുവും ചേര്‍ന്ന് ആക്രമിച്ചത്. മര്‍ദ്ദനത്തിന്റെ ദൃശ്യം അയല്‍വാസികളിലൊരാള്‍ ഫോണില്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തുവന്നത്. നേരത്തെയും സമാനമായ സംഭവമുണ്ടായപ്പോള്‍ ഷാനവാസിനെയും ഭാര്യയെയും പൊലീസ് താക്കീത് ചെയ്തിരുന്നു. പരിക്കേറ്റ വൃദ്ധനെ പത്തനംതിട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.