മന്‍സൂര്‍ വധക്കേസ് പ്രതിയുടെ വീടിന് നേരെ ആക്രമണം; വാഹനം കത്തിച്ചു
മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം. പിപി ജാബിറിന്റെ വീടിനാണ് തീയിട്ടത്. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും കത്തിനശിച്ചു. കണ്ണൂര്‍ സിപിഐഎം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗവും, വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയുമാണ് ജാബിര്‍. വീടിന്റെ പിന്‍ഭാഗം കത്തിനശിച്ചു. പിറക് വശത്തെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍, രണ്ട് ടൂ വീലര്‍ എന്നിവയാണ് അക്രമികള്‍ കത്തിച്ചത്. രാത്രി ഒന്നര മണിക്ക് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. വീട്ടില്‍ ഉള്ളവര്‍ സ്ഫോടനം കേട്ടതിന് ശേഷമാണ് ഉണര്‍ന്നത് ചൊക്ലി പോലീസും, ഫയര്‍ സര്‍വ്വീസും […]

മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം. പിപി ജാബിറിന്റെ വീടിനാണ് തീയിട്ടത്. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും കത്തിനശിച്ചു. കണ്ണൂര്‍ സിപിഐഎം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗവും, വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയുമാണ് ജാബിര്‍.
വീടിന്റെ പിന്‍ഭാഗം കത്തിനശിച്ചു. പിറക് വശത്തെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍, രണ്ട് ടൂ വീലര്‍ എന്നിവയാണ് അക്രമികള്‍ കത്തിച്ചത്.
രാത്രി ഒന്നര മണിക്ക് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. വീട്ടില്‍ ഉള്ളവര്‍ സ്ഫോടനം കേട്ടതിന് ശേഷമാണ് ഉണര്‍ന്നത് ചൊക്ലി പോലീസും, ഫയര്‍ സര്‍വ്വീസും ചേര്‍ന്നാണ് തീ അണച്ചത്. കുത്തു പറമ്പ് എസിപി, ചൊക്ലി എസ്ഐ എന്നിവര്‍ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.
- TAGS:
- mansoor murder