സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ ആക്രമിച്ച സംഭവം; കൊലക്കേസ് പ്രതി പിടിയില്‍
വെഞ്ഞാറമൂട്: സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. മുരൂര്കോണം സ്വദേശി കൈത ബിജു എന്നറിയപ്പെടുന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ കൊലപാതക കേസില്‍ ജയിലിലായിരുന്നു, രണ്ടാഴ്ച്ചയ്ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്. സിപിഐഎം നെല്ലനാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി സുജിത് മോഹനെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച്ച ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. വെഞ്ഞാറമുട് ലോക്കല്‍ കമ്മറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത സുജിത്ത് ബൈക്കില്‍ പോകുകയായിരുന്നു. ആറ്റിങ്ങല്‍ റോഡില്‍ മുക്കുന്നൂരില്‍ വെച്ച് ബിജുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സുജിത്തെനെയും ബ്രാഞ്ച് […]
13 July 2021 8:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വെഞ്ഞാറമൂട്: സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. മുരൂര്കോണം സ്വദേശി കൈത ബിജു എന്നറിയപ്പെടുന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ കൊലപാതക കേസില്‍ ജയിലിലായിരുന്നു, രണ്ടാഴ്ച്ചയ്ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്. സിപിഐഎം നെല്ലനാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി സുജിത് മോഹനെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച്ച ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്.
വെഞ്ഞാറമുട് ലോക്കല്‍ കമ്മറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത സുജിത്ത് ബൈക്കില്‍ പോകുകയായിരുന്നു. ആറ്റിങ്ങല്‍ റോഡില്‍ മുക്കുന്നൂരില്‍ വെച്ച് ബിജുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സുജിത്തെനെയും ബ്രാഞ്ച് സെക്രട്ടറിയെയും ആക്രമിച്ചത്. ബിജുവിനൊപ്പം മറ്റു മൂന്ന് പേരുമുണ്ടായിരുന്നു. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്. ശബ്ദം കേട്ട് നാട്ടുകാര്‍ തടിച്ചു കൂടിയതോടെ അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
ബിജുവിനൊപ്പം എത്തിയത് ചിറയന്‍കീഴ് സ്വദേശികളാണെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിട്ടുണ്ട്. മുരൂര്‍ക്കോണം സ്വദേശി അജിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ബിജു. ഇയാള്‍ക്കെതിരെ നിരവധി അബ്കാരി കേസുകളും നിലവിലുണ്ട്. പ്രതിയുടെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതാണ് അക്രമണത്തില്‍ കലാശിച്ചതെന്ന് സുജിത്ത് പ്രതികരിച്ചു.