Top

മഴ നനയാതിരിക്കാനെന്ന് പറഞ്ഞ് വരാന്തയില്‍; ഗേറ്റ് കമ്പിയിട്ട് പൂട്ടി; യുവാവ് സൃഷ്ടിച്ചത് മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാന്തരീക്ഷം

പത്താനപുരം എംഎല്‍എ ഗണേഷ് കുമാറിന്റെ വീട്ടിലുണ്ടായത് മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാന്തരീക്ഷം. മഴയത്ത് കുറച്ചു നേരെ നില്‍ക്കാനെന്ന് പറഞ്ഞ് നിന്ന കമുകംചേരി സ്വദേശി ഉണ്ണികൃഷ്ണന്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വട്ടം കറക്കിയ ശേഷമാണ് പിടിയിലായത്. പുലര്‍ച്ചെ മൂന്നരെയോടെയാണ് എംഎല്‍എ ഓഫീസിന്റെ വരാന്തയില്‍ ഉണ്ണികൃഷ്ണനെ ഓഫീസ് സെക്രട്ടറി കണ്ടത്. എന്താണിവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മഴ നനയാതിരിക്കാന്‍ കയറി നില്‍ക്കുകയാണെന്നായിരുന്നു ഉണ്ണികൃഷ്ണന്റെ പ്രതികരണം. എന്നാല്‍ നേരം പുലര്‍ന്നിട്ടും ഇയാള്‍ പോയില്ല. ഇത് ചോദിച്ച ഓഫീസ് സെക്രട്ടറിയെ യുവാവ് […]

16 July 2021 5:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഴ നനയാതിരിക്കാനെന്ന് പറഞ്ഞ് വരാന്തയില്‍; ഗേറ്റ് കമ്പിയിട്ട് പൂട്ടി; യുവാവ് സൃഷ്ടിച്ചത് മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാന്തരീക്ഷം
X

പത്താനപുരം എംഎല്‍എ ഗണേഷ് കുമാറിന്റെ വീട്ടിലുണ്ടായത് മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാന്തരീക്ഷം. മഴയത്ത് കുറച്ചു നേരെ നില്‍ക്കാനെന്ന് പറഞ്ഞ് നിന്ന കമുകംചേരി സ്വദേശി ഉണ്ണികൃഷ്ണന്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വട്ടം കറക്കിയ ശേഷമാണ് പിടിയിലായത്. പുലര്‍ച്ചെ മൂന്നരെയോടെയാണ് എംഎല്‍എ ഓഫീസിന്റെ വരാന്തയില്‍ ഉണ്ണികൃഷ്ണനെ ഓഫീസ് സെക്രട്ടറി കണ്ടത്. എന്താണിവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മഴ നനയാതിരിക്കാന്‍ കയറി നില്‍ക്കുകയാണെന്നായിരുന്നു ഉണ്ണികൃഷ്ണന്റെ പ്രതികരണം. എന്നാല്‍ നേരം പുലര്‍ന്നിട്ടും ഇയാള്‍ പോയില്ല. ഇത് ചോദിച്ച ഓഫീസ് സെക്രട്ടറിയെ യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചു.

ഒടുവില്‍ വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴാണ് സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാവുന്നത്. എംഎല്‍എ ഓഫീസിന്റെ ഗേറ്റ് ഉള്ളില്‍കയറി നൂല്‍ക്കമ്പികള്‍ കൊണ്ട് വരിഞ്ഞ് പൂട്ടിയാണ് അക്രമി ഉള്ളില്‍ കടന്നത്. പൊലീസിനെ കണ്ടതോടെ എംഎല്‍എ ഓഫീസിന്റെ ടെറസിലേക്ക് ഉണ്ണികൃഷ്ണന്‍ ഓടിക്കയറി. പിന്തിരിപ്പിക്കാന്‍ ശ്രമിച്ച കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ തല പ്ലെയര്‍ കൊണ്ട് അടിച്ചു പൊട്ടിച്ചു. ഒടുവില്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെയാണ് ഇയാളെ പിടിച്ചിറങ്ങിയത്. എട്ടരയോടെയാണ് യുവാവിനെ കീഴ്‌പ്പെടുത്താന്‍ പൊലീസിനായത്.

കൈകാലുകള്‍ കെട്ടിയിട്ട് യുവാവിനെ നിലത്ത് കിടത്തി. ഇതിനിടയിലും കുതറിയോടാന്‍ ശ്രമിച്ചു. ലഹരിക്കടിമയായ ഉണ്ണികൃഷ്ണന്‍ മുമ്പും മറ്റ് പല പൊലീസ് കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറയുന്നു.

Next Story