ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റു; രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം
ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റു. കെഎസ്യു മുന്‍ മണ്ഡലം പ്രസിഡണ്ടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അന്‍ഷിഫിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആക്രമത്തില്‍ അന്‍ഷിഫിന്റെ കൈയ്ക്ക് പരിക്കേറ്റു. അദ്ദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സരിന് ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും ആക്രമണം വ്യക്തിവിരോധത്തിന്റെ പേരിലാണെന്നും ഒറ്റപ്പാലം കോണ്‍ഗ്രസ് പ്രതികരിച്ചു.

ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റു. കെഎസ്യു മുന്‍ മണ്ഡലം പ്രസിഡണ്ടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അന്‍ഷിഫിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.
ആക്രമത്തില്‍ അന്‍ഷിഫിന്റെ കൈയ്ക്ക് പരിക്കേറ്റു. അദ്ദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സരിന് ആരോപിച്ചു.
എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും ആക്രമണം വ്യക്തിവിരോധത്തിന്റെ പേരിലാണെന്നും ഒറ്റപ്പാലം കോണ്‍ഗ്രസ് പ്രതികരിച്ചു.
- TAGS:
- Ottapalam
- Youth Congress