യുഡിഎഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം, സ്കൂട്ടര്‍ കത്തിച്ചു; എല്‍ഡിഎഫിന് പരാജയ ഭീതിയെന്ന് യുഡിഎഫ്
തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ കയ്പമംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം നടന്നു. സ്കൂട്ടറും ഫ്ളക്സ് ബോര്‍ഡുകളും കത്തിച്ചു. ശ്രീനാരായണപുരം നാലാം വാര്‍ഡില്‍ താമസിക്കുന്നയൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കൂടിയായ സ്ഥാനാര്‍ത്ഥി വാണി പ്രയാഗിന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച ആക്രമണം നടന്നത്. വീടിന്റെ ജനലുകളിലേക്ക് തീ പടര്‍ന്ന് ഗ്ലാസ്സുകള്‍ ചിതറി. വീടിന്റെ മുന്‍ഭാഗത്തും വഴികളിലുമായി 50 മീറ്ററോളം ദൂരത്തില്‍ മുളകുപൊടി വിതറിയ നിലയിലായിരുന്നു. ജനലുകളിലെ ഗ്ലാസ്സുകള്‍ പൊട്ടുന്ന ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പുറത്ത് […]

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ കയ്പമംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം നടന്നു. സ്കൂട്ടറും ഫ്ളക്സ് ബോര്‍ഡുകളും കത്തിച്ചു.
ശ്രീനാരായണപുരം നാലാം വാര്‍ഡില്‍ താമസിക്കുന്നയൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കൂടിയായ സ്ഥാനാര്‍ത്ഥി വാണി പ്രയാഗിന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച ആക്രമണം നടന്നത്. വീടിന്റെ ജനലുകളിലേക്ക് തീ പടര്‍ന്ന് ഗ്ലാസ്സുകള്‍ ചിതറി. വീടിന്റെ മുന്‍ഭാഗത്തും വഴികളിലുമായി 50 മീറ്ററോളം ദൂരത്തില്‍ മുളകുപൊടി വിതറിയ നിലയിലായിരുന്നു.
ജനലുകളിലെ ഗ്ലാസ്സുകള്‍ പൊട്ടുന്ന ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പുറത്ത് വന്നെങ്കിലും ആരെയും കാണാന്‍ കഴിഞ്ഞില്ല. ഉടനെ വെള്ളം ഒഴിച്ച് തീകെടുത്തുകയായിരുന്നു. സ്കൂട്ടര്‍ പൂര്‍ണ്ണമായി കത്തി. മുന്‍ഭാഗത്ത് വെച്ചിരുന്ന സ്കൂട്ടര്‍ കിടപ്പമുറിയുടെ അരികിലേക്ക് തള്ളിക്കൊണ്ടുവന്നാണ് തീ കൊടുത്തിരിക്കുന്നത്.
പരാജയഭീതി പൂണ്ട എല്‍ഡിഎഫ് അക്രമങ്ങളും ജാതി രാഷ്ട്രീയവും അഴിച്ചുവിടുകയാണെന്നും യുഡിഎഫ് ആരോപിച്ചു. ചൊവ്വാഴ്ച തൃശ്ശൂര്‍ ജില്ലയില്‍ കരിദിനം ആചരിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.