Top

വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ ആക്രമണം; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം

വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ ആക്രമണം. പിന്നില്‍ സിപിഐഎമ്മാണെന്നാണ് ആരോപണം. ആക്രമണത്തില്‍ പരിക്കേറ്റ സുരേഷ് കീഴാറ്റൂരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡില്‍ വെച്ച് സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ തളിപറമ്പ് പൊലീസ് കേസെടുത്തു. കീഴാറ്റുരില്‍ വയല്‍കിളി സ്ഥാനാര്‍ത്ഥിയായിരുന്നു ലത സുരേഷ് 140 വോട്ടുകള്‍ക്കായിരുന്നു തളിപ്പറമ്പ് നഗരസഭ 30 ഡിവിഷനില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി പി വത്സലക്കെതിരെ തോറ്റത്. സുരേഷ് കീഴാറ്റൂരിന്റെ ഭാര്യയായ ലത ഫുട്‌ബോള്‍ ചിഹ്നത്തിലായിരുന്നു മത്സരിച്ചത്. വയല്‍ക്കിളി സമരത്തിന് നേതൃത്വം കൊടുത്തവരും പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന […]

16 Dec 2020 9:56 PM GMT

വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ ആക്രമണം; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം
X

വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ ആക്രമണം. പിന്നില്‍ സിപിഐഎമ്മാണെന്നാണ് ആരോപണം. ആക്രമണത്തില്‍ പരിക്കേറ്റ സുരേഷ് കീഴാറ്റൂരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റോഡില്‍ വെച്ച് സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ തളിപറമ്പ് പൊലീസ് കേസെടുത്തു.

കീഴാറ്റുരില്‍ വയല്‍കിളി സ്ഥാനാര്‍ത്ഥിയായിരുന്നു ലത സുരേഷ് 140 വോട്ടുകള്‍ക്കായിരുന്നു തളിപ്പറമ്പ് നഗരസഭ 30 ഡിവിഷനില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി പി വത്സലക്കെതിരെ തോറ്റത്. സുരേഷ് കീഴാറ്റൂരിന്റെ ഭാര്യയായ ലത ഫുട്‌ബോള്‍ ചിഹ്നത്തിലായിരുന്നു മത്സരിച്ചത്.

വയല്‍ക്കിളി സമരത്തിന് നേതൃത്വം കൊടുത്തവരും പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന കീഴാറ്റൂര്‍ വാര്‍ഡില്‍ ആകെ 690 വോട്ടര്‍മാരാണുള്ളത്. സിപിഐഎമ്മിന് 420 വോട്ടിന്റെ ലീഡുണ്ടായിരുന്ന പാര്‍ട്ടി ഗ്രാമത്തിലെ ഈ തോല്‍വി ജയമായാണ് കാണുന്നതെന്നായിരുന്നു സുരേഷ് കീഴാറ്റൂരിന്റെ പ്രതികരണം.

Next Story