ബിജെപി നേതാവിനെതിരായ ആക്രമണം; പിന്നില്‍ ആര്‍എസ്എസ് എന്ന് പരാതി
എസ്സി മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡണ്ടും ബിജെപി പ്രവര്‍ത്തകനുമായ കടക്കരപ്പള്ളി പോത്തനാജ്ഞലിക്കല്‍ സുഖരാജിനെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് പരാതി. വീട്ടില്‍ കയറി ആക്രമിച്ചതും വീട്ടുപകരണങ്ങള്‍ തകര്‍ത്തതും ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സുഖരാജ് പരാതി നല്കി. സംഭവത്തില്‍ സുഖരാജിനും ഭാര്യ ശ്രീജക്കും അമ്മ രാധാമണിക്കും പരിക്കേറ്റിരുന്നു. മൂവരും തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അജിത്ത്, അജയഘോഷ് എന്നിവര്‍ക്കെതിരെയാണ് പട്ടണക്കാട് പൊലീസ് കേസെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ […]

എസ്സി മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡണ്ടും ബിജെപി പ്രവര്‍ത്തകനുമായ കടക്കരപ്പള്ളി പോത്തനാജ്ഞലിക്കല്‍ സുഖരാജിനെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് പരാതി. വീട്ടില്‍ കയറി ആക്രമിച്ചതും വീട്ടുപകരണങ്ങള്‍ തകര്‍ത്തതും ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സുഖരാജ് പരാതി നല്കി.
സംഭവത്തില്‍ സുഖരാജിനും ഭാര്യ ശ്രീജക്കും അമ്മ രാധാമണിക്കും പരിക്കേറ്റിരുന്നു. മൂവരും തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ശനിയാഴ്ച്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അജിത്ത്, അജയഘോഷ് എന്നിവര്‍ക്കെതിരെയാണ് പട്ടണക്കാട് പൊലീസ് കേസെടുത്തത്.
തദ്ദേശ തെരഞ്ഞെടുപ്പിനിടെ ബിജെപിയില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നുകാട്ടി സുഖരാജിനെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ താന്‍ ഇപ്പോഴും സംഘടനാ ഭാരവാഹിത്വത്തില്‍ തന്നെയുണ്ടെന്നും ദളിത് വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് തനിക്കെതിരെ നടന്ന ആക്രമണമെന്നുമായിരുന്നു സുഖരാജിന്റെ പ്രതികരണം.
എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലം തള്ളി ബിജെപി കടക്കരപ്പള്ളി മണ്ഡലം പ്രഡിസണ്ട് എസ് കണ്ണന് രംഗത്തെത്തി. ഈ സംഭവത്തില്‍ ബിജെപിക്കോ ആര്‍എസ്എസിനോ ബന്ധമില്ലെന്ന് എസ് കണ്ണന് പ്രതിരിച്ചു.