കോഴിക്കോട് മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്
കോഴിക്കോട് കിഴക്കന്‍ പേരാമ്പ്രയില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഓഫീസിന്റെ ജനലും ഭിത്തിയും ബോംബേറില്‍ തകര്‍ന്നു. പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. സിപിഐഎമ്മിന്റെ കൊടിമരം തകര്‍ത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ബോംബാക്രമണം നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രകടനം നടത്തി. സമീപത്തുള്ള ലീഗിന്റെ കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്. […]

കോഴിക്കോട് കിഴക്കന്‍ പേരാമ്പ്രയില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഓഫീസിന്റെ ജനലും ഭിത്തിയും ബോംബേറില്‍ തകര്‍ന്നു. പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. സിപിഐഎമ്മിന്റെ കൊടിമരം തകര്‍ത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ബോംബാക്രമണം നടന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രകടനം നടത്തി. സമീപത്തുള്ള ലീഗിന്റെ കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്.
രണ്ട് ബൈക്കുകളിലെത്തിയവരാണ് ബോംബെറിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് പ്രദേശത്തെ കനാലിനടുത്ത് ബോംബ് പൊട്ടുകയും മറ്റൊന്ന് സമീപത്തു നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ആ സംഭവത്തിന് പിന്നിലാരെന്ന് പൊലീസ് ഇതുവരെയും കണ്ടെത്തിയിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് സിപിഐഎം-ലീഗ് സംഘര്‍ഷം നടന്നിരുന്നു