കെ ജയശങ്കറിന്റെ വീടിന് നേരെ ആക്രമണം; വീടിന് മുന്നില്‍ റീത്ത്
കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജയശങ്കറിന്റെ വീടിന് നേരെ ആക്രമണം. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇതിന് പുറമേ വീടിന് പുറത്ത് റീത്ത് വെച്ചാണ് അക്രമികള്‍ മടങ്ങിയത്. സ്ഥലത്ത് ഇന്നലെ കോണ്‍ഗ്രസ്-സിപിഐഎം സംഘര്‍ഷമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നാദാപുരത്ത് സിപിഐഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചിരുന്നു. നാദാപുരം സിപിഐഎം ഏരിയ കമ്മിറ്റി അംഗമായ സിഎച്ച് മോഹനന്റെ പുളിക്കൂലിലെ വീട്ട് മുറ്റത്താണ് റീത്ത് കണ്ടത്. രാവിലെ പ്രഭാത നടത്തത്തിന് പോകാനിറങ്ങവെയാണ് റീത്ത് ശ്രദ്ധയില്‍ പെട്ടത്. കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ […]

കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജയശങ്കറിന്റെ വീടിന് നേരെ ആക്രമണം. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇതിന് പുറമേ വീടിന് പുറത്ത് റീത്ത് വെച്ചാണ് അക്രമികള്‍ മടങ്ങിയത്. സ്ഥലത്ത് ഇന്നലെ കോണ്‍ഗ്രസ്-സിപിഐഎം സംഘര്‍ഷമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം നാദാപുരത്ത് സിപിഐഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചിരുന്നു. നാദാപുരം സിപിഐഎം ഏരിയ കമ്മിറ്റി അംഗമായ സിഎച്ച് മോഹനന്റെ പുളിക്കൂലിലെ വീട്ട് മുറ്റത്താണ് റീത്ത് കണ്ടത്. രാവിലെ പ്രഭാത നടത്തത്തിന് പോകാനിറങ്ങവെയാണ് റീത്ത് ശ്രദ്ധയില്‍ പെട്ടത്.
കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്റെ വീടിന് നേരേയും ആക്രമണം നടന്നിരുന്നു. ബാനര്‍ജി സലിം എന്ന ആളാണ് വീട്ടിലെത്തി ജനല്‍ചില്ല് തകര്‍ത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.
കായംകുളത്തെ യു ഡി എഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന്റെ വീടാക്രമിച്ചതിലൂടെ സി പി എം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം വ്യക്തമായിരിക്കുകയാണെന്ന് പ്രതികരിച്ച് കെ സി വേണുഗോപാല്‍ എം പി രംഗത്തെത്തി.