Top

പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്കെതിരെ വധശ്രമം; കൊയിലാണ്ടിയില്‍ കാര്‍ തടഞ്ഞ് ഗുണ്ടാ വിളയാട്ടം; വിവാഹസംഘത്തെ വെട്ടിപ്പരുക്കേല്‍പിച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്ക് നേരെ ഗുണ്ടാസംഘത്തിന്റെ വധശ്രമം. ഇന്നലെ വൈകിട്ടാണ് സംഭവം. മുഹമ്മദ് സ്വാലിഹ് എന്ന യുവാവാണ് പ്രദേശത്തെ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ബന്ധുക്കള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് റജിസ്റ്റര്‍ വിവാഹമായിരുന്നു ഇരുവരും നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മാവന്‍മാരായ കബീര്‍, മന്‍സൂര്‍ എന്നിവരാണ് വാഹനം തടഞ്ഞ് വരനെ വെട്ടിപ്പരിക്കേല്‍പിച്ചത്. ആക്രമണത്തില്‍ വരനും സുഹൃത്തുക്കള്‍ക്കും പരുക്കേറ്റു. വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് സംഘം വിവാഹസംഘത്തെ ആക്രമിച്ചത്. പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു എട്ടംഗസംഘത്തിന്റെ അഴിഞ്ഞാട്ടം. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് […]

4 Dec 2020 5:04 AM GMT

പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്കെതിരെ വധശ്രമം; കൊയിലാണ്ടിയില്‍ കാര്‍ തടഞ്ഞ് ഗുണ്ടാ വിളയാട്ടം; വിവാഹസംഘത്തെ വെട്ടിപ്പരുക്കേല്‍പിച്ചു
X

കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്ക് നേരെ ഗുണ്ടാസംഘത്തിന്റെ വധശ്രമം. ഇന്നലെ വൈകിട്ടാണ് സംഭവം. മുഹമ്മദ് സ്വാലിഹ് എന്ന യുവാവാണ് പ്രദേശത്തെ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ബന്ധുക്കള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് റജിസ്റ്റര്‍ വിവാഹമായിരുന്നു ഇരുവരും നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മാവന്‍മാരായ കബീര്‍, മന്‍സൂര്‍ എന്നിവരാണ് വാഹനം തടഞ്ഞ് വരനെ വെട്ടിപ്പരിക്കേല്‍പിച്ചത്. ആക്രമണത്തില്‍ വരനും സുഹൃത്തുക്കള്‍ക്കും പരുക്കേറ്റു.

വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് സംഘം വിവാഹസംഘത്തെ ആക്രമിച്ചത്. പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു എട്ടംഗസംഘത്തിന്റെ അഴിഞ്ഞാട്ടം. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് സംഘം ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.

Next Story

Popular Stories